---
title: "#panoorprm|പാനൂർ  പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗോശ്രീ അറ്റ് സ്കൂൾ പദ്ധതി വീണ്ടും തുടങ്ങി. "
english_title: "#Panoor #P.R.M.The #Goshree at #School #scheme has been #re-launched in the #Higher Secondary# School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130382/panur-prmthe-goshree-at-school-scheme-has-been-re-launched-in-the-higher-secondary-school"
published_at: "2023-07-14T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b178eb396b4_Untitled-4_copy.jpg"
keywords: []
---

# #panoorprm|പാനൂർ  പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗോശ്രീ അറ്റ് സ്കൂൾ പദ്ധതി വീണ്ടും തുടങ്ങി. 

> **Lead Summary:** **പാനൂർ:** പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗോശ്രീ അറ്റ് സ്കൂൾ പദ്ധതി വീണ്ടും തുടങ്ങി. കെ.പി. മോഹനൻ എം .എൽ.എ. കന്നുകുട്ടി വിതരണവും ഉദ്ഘാടനവും നിർവഹിച്ചു. ക്ലബ് അംഗങ്ങളിൽനിന്ന് നറുക്കെടുപ്പിൽ വിജയിച്ച ഒൻപതാം തരം വിദ്യാർഥി നിവേദിനാണ് പശുക്കുട്ടിയെ കൈമാറിയത്.

## Article Content

**പാനൂർ:** പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗോശ്രീ അറ്റ് സ്കൂൾ പദ്ധതി വീണ്ടും തുടങ്ങി. കെ.പി. മോഹനൻ എം .എൽ.എ. കന്നുകുട്ടി വിതരണവും ഉദ്ഘാടനവും നിർവഹിച്ചു. ക്ലബ് അംഗങ്ങളിൽനിന്ന് നറുക്കെടുപ്പിൽ വിജയിച്ച ഒൻപതാം തരം വിദ്യാർഥി നിവേദിനാണ് പശുക്കുട്ടിയെ കൈമാറിയത്.

പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷനായി. ഡോ. കെ. പ്രദോഷ്കുമാർ പദ്ധതി വിശദീകരിച്ചു. പ്രഥമാധ്യാപിക എൻ.എ സ്. മിനിജകുമാരി, പി.പി. മുഹമ്മദ് അലി, കെ. അബ്ദുള്ള, എ.പി. സിന്തഗി, കെ.പി. സായന്ത്, ഡോ. സി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ക്ലബ് അംഗങ്ങൾക്കായി നടത്തിയ ശില്പശാല നഗരസഭാ കൗൺസിലർ പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130382/panur-prmthe-goshree-at-school-scheme-has-been-re-launched-in-the-higher-secondary-school)