---
title: "#sandmafia|മണൽ മാഫിയക്ക് ഒത്താശ ; 7 പൊലീസുകാരെ സർവീസിൽ നിന്ന് നീക്കി, എല്ലാവരും കണ്ണൂർ റേഞ്ചിൽപ്പെട്ടവർ"
english_title: "Support for sand mafia 7 policemen have been removed from service, all of them belong to Kannur range"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130376/support-for-sand-mafia-7-policemen-have-been-removed-from-service-all-of-them-belong-to-kannur-range"
published_at: "2023-07-14T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1751cb4747_Untitled-3_copy.jpg"
keywords: []
---

# #sandmafia|മണൽ മാഫിയക്ക് ഒത്താശ ; 7 പൊലീസുകാരെ സർവീസിൽ നിന്ന് നീക്കി, എല്ലാവരും കണ്ണൂർ റേഞ്ചിൽപ്പെട്ടവർ

> **Lead Summary:** **കണ്ണൂർ : ** മണൽ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാർക്കും അഞ്ച് സിവിൽ പോലീസ് ഓഫീസർമാർക്കും എതിരെയാണ് നടപടി. 

## Article Content

**കണ്ണൂർ : ** മണൽ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാർക്കും അഞ്ച് സിവിൽ പോലീസ് ഓഫീസർമാർക്കും എതിരെയാണ് നടപടി. 

കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിചച് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും. ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.

മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംസ്ഥാന പൊലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130376/support-for-sand-mafia-7-policemen-have-been-removed-from-service-all-of-them-belong-to-kannur-range)