---
title: "#rape|17 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ വച്ച്  പീ​ഡി​പ്പിച്ചു;വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ യു​വാ​വി​ന്   ശി​ക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി."
english_title: "A 17-year-old #girl was #tortured at a #private# lodge in #Parashinikadu with a# promise of #marriage; the# young man, who is# married and the #father of 3 #children, was #sentenced by the #Thaliparambu #Pocso Court."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130278/a-17-year-old-girl-was-tortured-at-a-private-lodge-in-parashinikadu-with-a-promise-of-marriage-the-young-man-who-is-married-and-the-father-of-3-children-was-sentenced-by-the-thaliparambu-pocso-court"
published_at: "2023-07-14T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b125df3fb8a_download_(2).jpg"
keywords: []
---

# #rape|17 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ വച്ച്  പീ​ഡി​പ്പിച്ചു;വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ യു​വാ​വി​ന്   ശി​ക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി.

> **Lead Summary:** ** കണ്ണൂർ : **വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്ന​ത് മ​റ​ച്ചു​വെ​ച്ച് 17 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തൃ​ശൂ​ർ അ​ന്ന​ക്ക​ര സ്വ​ദേ​ശി വി. ​ര​തീ​ഷി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

## Article Content

** കണ്ണൂർ : **വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്ന​ത് മ​റ​ച്ചു​വെ​ച്ച് 17 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തൃ​ശൂ​ർ അ​ന്ന​ക്ക​ര സ്വ​ദേ​ശി വി. ​ര​തീ​ഷി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

2013ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് കാ​റി​ൽ പ​റ​ശ്ശി​നി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യും ഒ​ന്നി​ലേ​റെ ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പേ​രാ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പീ​ഡ​നം ന​ട​ന്ന​ത് പ​റ​ശ്ശി​നി​ക്ക​ട​വി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ.​ജെ. വി​നോ​യ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​ന്തോ​ഷ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന വി​പി​നി​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130278/a-17-year-old-girl-was-tortured-at-a-private-lodge-in-parashinikadu-with-a-promise-of-marriage-the-young-man-who-is-married-and-the-father-of-3-children-was-sentenced-by-the-thaliparambu-pocso-court)