---
title: "# radio station|പി.ആർ.എം ഡോട്ട് എഫ്.എം 2023 ; പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് ഇനി സ്വന്തം റേഡിയൊ"
english_title: "#prm dot fm 2023 #PR Memorial #Higher Secondary #School now has its own #radio #station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130263/prm-dot-fm-2023-pr-memorial-higher-secondary-school-now-has-its-own-radio-station"
published_at: "2023-07-14T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b11a276d7aa_Untitled-9_copy.jpg"
keywords: []
---

# # radio station|പി.ആർ.എം ഡോട്ട് എഫ്.എം 2023 ; പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് ഇനി സ്വന്തം റേഡിയൊ

> **Lead Summary:** **കൊളവല്ലൂർ: **പി.ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിന് ഇനി സ്വന്തം റേഡിയൊ. വാർത്തകളും, കലാപരിപാടികളും, ഇംഗ്ലീഷ് വാർത്തകളും, കൗതുക വാർത്തകളുമെല്ലാം ഇനി കുട്ടികളിലേക്ക് നേരിട്ടെത്തും.

## Article Content

**കൊളവല്ലൂർ: **പി.ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിന് ഇനി സ്വന്തം റേഡിയൊ. വാർത്തകളും, കലാപരിപാടികളും, ഇംഗ്ലീഷ് വാർത്തകളും, കൗതുക വാർത്തകളുമെല്ലാം ഇനി കുട്ടികളിലേക്ക് നേരിട്ടെത്തും.

പി.ആർ.എം ഡോട്ട് എഫ്.എം 2023 എന്നാണ് റേഡിയൊ സ്റ്റേഷൻ്റെ പേര്. കണ്ണൂർ നിലയം ആകാശവാണി അവതാരിക രമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.ടി രേഖ അധ്യക്ഷയായി. കെ.കെ രാജീവൻ, പി. പ്രശാന്ത്, ടി. ഉജിഷ എന്നിവർ സംസാരിച്ചു.

ആദ്യ ദിനം 8 A യിലെ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ നടന്നു. ദിവസവും രാവിലെയും വൈകീട്ടും ഓരോ ക്ലാസിലെയും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130263/prm-dot-fm-2023-pr-memorial-higher-secondary-school-now-has-its-own-radio-station)