---
title: "#fishing |നാടന്‍ മീന്‍പിടിത്തം ലക്ഷണമൊത്ത കുറ്റകൃത്യം ; തടയാന്‍ നടപടി"
english_title: "Local fishing is a flagrant crime Action to prevent"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130204/local-fishing-is-a-flagrant-crime-action-to-prevent"
published_at: "2023-07-14T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0f7afdde0d_Untitled-2_copy.jpg"
keywords: []
---

# #fishing |നാടന്‍ മീന്‍പിടിത്തം ലക്ഷണമൊത്ത കുറ്റകൃത്യം ; തടയാന്‍ നടപടി

> **Lead Summary:** **കണ്ണൂർ : ** മഴക്കാലത്തു തോടുകളിലും പുഴകളിലും മീന്‍പിടിത്തം വ്യാപകമായതിനാല്‍ നാടന്‍ മത്സ്യ ഇനങ്ങള്‍ വംശനാശ ഭീഷണിയില്‍. മത്സ്യങ്ങളുടെ പ്രജനന കാലത്തുള്ള ഈ മത്സ്യവേട്ട തടയുന്നതിനു നടപടികള്‍ ശക്തമാക്കി.

## Article Content

**കണ്ണൂർ : ** മഴക്കാലത്തു തോടുകളിലും പുഴകളിലും മീന്‍പിടിത്തം വ്യാപകമായതിനാല്‍ നാടന്‍ മത്സ്യ ഇനങ്ങള്‍ വംശനാശ ഭീഷണിയില്‍. മത്സ്യങ്ങളുടെ പ്രജനന കാലത്തുള്ള ഈ മത്സ്യവേട്ട തടയുന്നതിനു നടപടികള്‍ ശക്തമാക്കി.

ജലസ്രോതസ്സുകള്‍ അടച്ചുകെട്ടിയുള്ള മീന്‍പിടിത്തം പുതിയ നിയമ പ്രകാരം 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ്, റവന്യു, പോലീസ് വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതിനെതിരെ നടപടിയെടുക്കാം.

തോടുകളിലും പാടങ്ങളിലും തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിലാണ് കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് അടച്ചു കെട്ടിയുള്ള നിയമവിരുദ്ധ മീന്‍പിടിത്തം നടക്കുന്നത്. ഊത്തപിടിത്തം എന്ന പേരില്‍ പല പ്രദേശത്തും മഴക്കാലത്ത് വന്‍ മത്സ്യ വേട്ട നടക്കുന്നുണ്ട്.

വേനലില്‍ വറ്റാത്ത ജലസ്രോതസുകളില്‍ കഴിഞ്ഞിരുന്ന മീനുകള്‍ മഴക്കാലത്ത് പ്രജനനത്തിനായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുന്ന സമയമാണിത്. നാടന്‍ മത്സ്യങ്ങളില്‍ ഒട്ടേറെ ഇനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130204/local-fishing-is-a-flagrant-crime-action-to-prevent)