---
title: "#k rail|കെ റെയിൽ ;  സർക്കാരുമായി ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ലെന്ന്  മെട്രോമാൻ  ഇ ശ്രീധരൻ "
english_title: "#K Rail Metroman E #Sreedharan said that no #official #discussion was held with the #government"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130193/k-rail-metroman-e-sreedharan-said-that-no-official-discussion-was-held-with-the-government"
published_at: "2023-07-14T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0f2e868142_Untitled-1_copy.jpg"
keywords: []
---

# #k rail|കെ റെയിൽ ;  സർക്കാരുമായി ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ലെന്ന്  മെട്രോമാൻ  ഇ ശ്രീധരൻ 

> **Lead Summary:** **കണ്ണൂർ :** സർക്കാരുമായി ഔദ്യോഗികമായി കെ റെയിലിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു.

## Article Content

**കണ്ണൂർ :** സർക്കാരുമായി ഔദ്യോഗികമായി കെ റെയിലിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു.

കെ-റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നൽകിയത്. ആകാശ പാതയായോ തുരങ്ക പാത ആയോ നടപ്പാക്കാം.

പദ്ധതി കേരളത്തിന് ആവശ്യമാണ്. പദ്ധതി കേരളത്തിന് ആവശ്യമാണ്. ചീഫ് മിനിസ്റ്ററുടെ അറിവോടെയാണ് കെ വി തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല.

കെ റെയിൽ വേണ്ട എന്ന കോൺഗ്രസിന്റെത് അവരുടെ അഭിപ്രായം. നിർമ്മാണ ചുമതല സംബന്ധിച്ചും സർക്കാരിനെ നിർദ്ദേശം അറിയിച്ചു. ഇന്ത്യൻ റെയിൽവെയോ ഡെൽഹി മെട്രോയോ ഇതിന്റെ നിർമ്മാണം നടത്തണം.

മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞു. പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തീക ബാധ്യത ഉണ്ടാകില്ല. ഡെൽഹി മെട്രോ, കൊങ്കൺ റെയിൽവേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130193/k-rail-metroman-e-sreedharan-said-that-no-official-discussion-was-held-with-the-government)