---
title: "#kannur|കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതം"
english_title: "A #young man was #stabbed to #death in #Kannur #Investigation is on for the #suspect"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130137/a-young-man-was-stabbed-to-death-in-kannur-investigation-is-on-for-the-suspect"
published_at: "2023-07-14T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0d70daf82e_download_(2).jpg"
keywords: []
---

# #kannur|കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതം

> **Lead Summary:** ** കണ്ണൂർ:** കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിലെ ബാറിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ് ആണ് മരിച്ചത്.

## Article Content

** കണ്ണൂർ:** കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിലെ ബാറിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ജിം നിസാം ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടാനായിട്ടില്ല. വാക്കുതർക്കത്തിനിടെ റിയാസിന് കത്തികൊണ്ടു വയറ്റിൽ ആഴത്തിലുളള കുത്തേൽക്കുകയായിരുന്നു.

ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പൊലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.

മൃതദേഹം വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വളപട്ടണം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130137/a-young-man-was-stabbed-to-death-in-kannur-investigation-is-on-for-the-suspect)