---
title: "#death|തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു,  അച്ഛനും മകളും മരിച്ചു ;  അമ്മയും മകനും അത്യാസന്ന നിലയിൽ"
english_title: "Family of four poisoned in Thiruvananthapuram, father and daughter die Mother and son are in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130126/family-of-four-poisoned-in-thiruvananthapuram-father-and-daughter-die-mother-and-son-are-in-critical-condition"
published_at: "2023-07-14T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0d25b06950_Untitled-1_copy.jpg"
keywords: []
---

# #death|തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു,  അച്ഛനും മകളും മരിച്ചു ;  അമ്മയും മകനും അത്യാസന്ന നിലയിൽ

> **Lead Summary:** **തിരുവനന്തപുരം : ** തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ ,മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം : ** തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ ,മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.

അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച ശിവരാജന്റെ ഭാര്യയും മകനും നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാവിലെ മകൻ വീട്ടിൽ നിന്ന് പുറത്തുവന്ന മകൻ മുതിർന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തി. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130126/family-of-four-poisoned-in-thiruvananthapuram-father-and-daughter-die-mother-and-son-are-in-critical-condition)