---
title: "#malapuram|34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടി; പരാതിയുമായി ഭർത്താവ്"
english_title: "#34-year-old #woman #eloped with 18-year-old #Husband with3 complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130078/34-year-old-woman-eloped-with-18-year-old-husband-with3-complaint"
published_at: "2023-07-13T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b032a2ae760_Untitled-7_copy.jpg"
keywords: []
---

# #malapuram|34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടി; പരാതിയുമായി ഭർത്താവ്

> **Lead Summary:** **മലപ്പുറം :**മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടി. താഴെ ചേളാരിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീമിന്റെ ഭാര്യ നജ്മയാണ് ഒളിച്ചോടിയത്.

## Article Content

**മലപ്പുറം :**മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടി. താഴെ ചേളാരിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീമിന്റെ ഭാര്യ നജ്മയാണ് ഒളിച്ചോടിയത്.

സംഭവത്തിൽ റഹീം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് . റഹീമും ഭാര്യയും നാല് മക്കളും താഴെ ചേളാരിയിലെ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. റഹീം മാർബിൾ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്.

രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130078/34-year-old-woman-eloped-with-18-year-old-husband-with3-complaint)