---
title: "#arrest |നാദാപുരത്ത് ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം;പെരിങ്ങത്തൂർ സ്വദേശികൾ   അറസ്റ്റിൽ"
english_title: "The #incident of #assaulting a# doctor on #duty in #Nadapuram, #natives of #Peringathur #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130038/the-incident-of-assaulting-a-doctor-on-duty-in-nadapuram-natives-of-peringathur-arrested"
published_at: "2023-07-13T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b00b60c6130_64b0088691903_doctor.jpeg"
keywords: []
---

# #arrest |നാദാപുരത്ത് ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം;പെരിങ്ങത്തൂർ സ്വദേശികൾ   അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: ** നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ കരിയാട് പെരിങ്ങത്തൂർ സ്വദേശികളാണ് അറസ്റ്റിലായത്. ശരത് സനൂപ് എന്നിവരെയാണ് നാദാപുരം പൊലീസ് ഇൻസ്‌പെക്ടർ ഫായിസ് അലി പേരോട് വെച്ച് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: ** നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ കരിയാട് പെരിങ്ങത്തൂർ സ്വദേശികളാണ് അറസ്റ്റിലായത്. ശരത് സനൂപ് എന്നിവരെയാണ് നാദാപുരം പൊലീസ് ഇൻസ്‌പെക്ടർ ഫായിസ് അലി പേരോട് വെച്ച് അറസ്റ്റ് ചെയ്തത്.

ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. കാഷ്വാൽറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ.ഭരത് കൃഷ്ണയ്ക്കു നേരെയാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ ആക്രമണം നടന്നത്.

ചെവി അടഞ്ഞെന്നു പറഞ്ഞ് രണ്ടു പേരാണ് രാത്രിയിൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടെറെ കാണാനെത്തിയത്. വയനാട്ടിൽനിന്നു വരുന്നതാണെന്നും കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചെന്നും മരുന്നു ലഭിച്ചില്ലെന്നും പറഞ്ഞു.

ഡോക്ടർ മരുന്നിനെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടയിൽ കൂടെ ഉണ്ടായിരുന്ന ആൾക്കും ചെവി അടഞ്ഞിട്ടുണ്ട് ഇയാൾക്കും മരുന്ന് നൽകണമെന്ന് നഴ്സ്മാരോട് ആവശ്യപ്പെടുകയും ചെയ്തു.

ഒപി ടിക്കറ്റെടുക്കാതെ മരുന്ന് നൽകാൻ കഴിയില്ലെന്നു പറഞ്ഞതോടെ ഇവർ നഴ്സുമാരോടു തട്ടിക്കയറുകയും ചീത്ത വിളിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പേർ കൂടെ ആശുപത്രിയിൽ എത്തി. ബഹളം തുടങ്ങിയതോടെ ഡോക്ടറും സ്ഥലത്തെത്തി.

ഇതിനിടയിലാണ് അസഭ്യം പറയുകയും ഡോ.ഭരത് കൃഷ്ണയെ പിടിച്ചു തള്ളുകയും മർദിക്കുകയും ചെയ്തത്. ഡോക്ടർ നാദാപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130038/the-incident-of-assaulting-a-doctor-on-duty-in-nadapuram-natives-of-peringathur-arrested)