---
title: "കേരള മനസാക്ഷിയെ ഞെട്ടിച്ച കൈ വെട്ടിയ കേസ് ; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേർക്ക് 3 വർഷം വീതം തടവ് "
english_title: "#Hand amputated #case #shocked the# conscience of #Kerala #Three #accused were #sentenced to# life imprisonment and #three were #sentenced to #3 years #imprisonment each"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129979/hand-amputated-case-shocked-the-conscience-of-kerala-three-accused-were-sentenced-to-life-imprisonment-and-three-were-sentenced-to-3-years-imprisonment-each"
published_at: "2023-07-13T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afda2fa11d8_Untitled-1_copy.jpg"
keywords: []
---

# കേരള മനസാക്ഷിയെ ഞെട്ടിച്ച കൈ വെട്ടിയ കേസ് ; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേർക്ക് 3 വർഷം വീതം തടവ് 

> **Lead Summary:** **തൊടുപുഴ:**കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി.

## Article Content

**തൊടുപുഴ:**കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി.

മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു.

ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129979/hand-amputated-case-shocked-the-conscience-of-kerala-three-accused-were-sentenced-to-life-imprisonment-and-three-were-sentenced-to-3-years-imprisonment-each)