---
title: "#poyiloor|വീടിന് മുന്നിൽ ഹോണടിച്ചത് ചോദ്യം ചെയ്തതിന് കൊളവല്ലൂരിൽ  യുവാവിന് മർദ്ദനം"
english_title: "A# youth was# beaten up in #Kovallur for #questioning him about #honking in front of his# house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129838/a-youth-was-beaten-up-in-kovallur-for-questioning-him-about-honking-in-front-of-his-house"
published_at: "2023-07-13T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af809b3438f_download.jpg"
keywords: []
---

# #poyiloor|വീടിന് മുന്നിൽ ഹോണടിച്ചത് ചോദ്യം ചെയ്തതിന് കൊളവല്ലൂരിൽ  യുവാവിന് മർദ്ദനം

> **Lead Summary:** **പൊയിലൂർ : **വീടിന് മുന്നിൽ ഹോണടിച്ചത് ചോദ്യം ചെയ്തതിന് കൊളവല്ലൂരിൽ യുവാവിന് മർദ്ദനം.** **വാഹനം തടഞ്ഞുനിർത്തിയാണ് മർദിച്ചത്. പൊയിലൂരിലെ നിസാറിന്റെ പരാതിയിൽ നിരവധി കേസു കളിൽ പ്രതിയായ കണിയാൻ വിട ഷെമിനെതിരെയാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്.

## Article Content

**പൊയിലൂർ : **വീടിന് മുന്നിൽ ഹോണടിച്ചത് ചോദ്യം ചെയ്തതിന് കൊളവല്ലൂരിൽ യുവാവിന് മർദ്ദനം.** **വാഹനം തടഞ്ഞുനിർത്തിയാണ് മർദിച്ചത്. പൊയിലൂരിലെ നിസാറിന്റെ പരാതിയിൽ നിരവധി കേസു കളിൽ പ്രതിയായ കണിയാൻ വിട ഷെമിനെതിരെയാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്.

ഇന്നലെ ഉച്ചക്ക് 12.30 ഓടെ പൊയിലൂർ പള്ളിക്ക് സമീപത്താണ് സംഭവം. നിസാർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പിക്കപ്പ് വാനിലെ ത്തിയ ഷെമിൻ വണ്ടി തടഞ്ഞു നിർത്തി നിസാറിനെ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞ 30ന് നിസാറിന്റെ വീടിന് മുന്നിൽ ബൈക്കിലെത്തിയ ഷെമിൻ നിരന്തരമായി ഹോണടിച്ചി രുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്തിലാണത്രെ അക്രമം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129838/a-youth-was-beaten-up-in-kovallur-for-questioning-him-about-honking-in-front-of-his-house)