---
title: "# straydog|തെരുവുനായയെ കണ്ട കൗതുകത്തിൽ പുറത്തേക്കോടി ;  രണ്ടരവയസുകാരന്റെ മുഖത്ത് കടിച്ച് തെരുവുനായ"
english_title: "Out of curiosity saw the stray dogA two-and-a-half-year-old boy was bitten on the face by a stray"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129765/out-of-curiosity-saw-the-stray-doga-two-and-a-half-year-old-boy-was-bitten-on-the-face-by-a-stray"
published_at: "2023-07-12T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aecf5296c58_Untitled-3_copy.jpg"
keywords: []
---

# # straydog|തെരുവുനായയെ കണ്ട കൗതുകത്തിൽ പുറത്തേക്കോടി ;  രണ്ടരവയസുകാരന്റെ മുഖത്ത് കടിച്ച് തെരുവുനായ

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡനാണ് കടിയേറ്റത്.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡനാണ് കടിയേറ്റത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉച്ചയോടെയായിരുന്നു സംഭവം. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെ കണ്ട് കൗതുകത്തോടെ പുറത്തേക്ക് ഓടിയതായിരുന്നു. ഈ സമയത്താണ് നായ ആക്രമിച്ചത്.

കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129765/out-of-curiosity-saw-the-stray-doga-two-and-a-half-year-old-boy-was-bitten-on-the-face-by-a-stray)