---
title: "# street dogs|ത​ല​ശേ​രി​ നഗരമധ്യത്തിൽ  തെ​രു​വു​നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം ; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു, ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് വീണ് പരിക്ക്"
english_title: "# street dogs in #Thalassery #city center #Six people #were bitten, a #student who tried to run away #got #injured #after #falling."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129758/street-dogs-in-thalassery-city-center-six-people-were-bitten-a-student-who-tried-to-run-away-got-injured-after-falling"
published_at: "2023-07-12T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aec848969b9_Untitled-2_copy.jpg"
keywords: []
---

# # street dogs|ത​ല​ശേ​രി​ നഗരമധ്യത്തിൽ  തെ​രു​വു​നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം ; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു, ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് വീണ് പരിക്ക്

> **Lead Summary:** **ത​ല​ശേ​രി: **ന​ഗ​ര​മ​ധ്യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് എ​ഴു​പ​തു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം. തെ​രു​വു​നാ​യ പിന്തു​ട​ർ​ന്ന​പ്പോ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് വി​ദ്യാർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**ത​ല​ശേ​രി: **ന​ഗ​ര​മ​ധ്യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് എ​ഴു​പ​തു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം. തെ​രു​വു​നാ​യ പിന്തു​ട​ർ​ന്ന​പ്പോ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് വി​ദ്യാർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു.

ര​ണ്ടാം ഗേ​റ്റ്, ചി​റ​ക്ക​ര, ചേ​റ്റം​കു​ന്ന്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് തെ​രു​വു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്. ര​ണ്ടാം ഗേ​റ്റി​ൽ വച്ച് ക​ടി​യേ​റ്റ ഗോ​വി​ന്ദ ഭ​വ​ന​ത്തി​ൽ സ​ദാ​ന​ന്ദ(70)​നെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ദ്ദേഹ​ത്തി​ന്‍റെ ഇ​ട​തു കാ​ലി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷ​മാ​ണ് പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റി​യ​ത്. ചേ​റ്റം​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ മ​ണി, ചി​റ​ക്ക​ര​യി​ലെ നാ​ഗ​മ്മ എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​റ്റ് അ​ഞ്ച് പേ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129758/street-dogs-in-thalassery-city-center-six-people-were-bitten-a-student-who-tried-to-run-away-got-injured-after-falling)