---
title: "##valayam|വളയത്ത്  കാട്ടു പന്നി ഇറങ്ങി ; തൊഴിലുറപ്പ് തൊഴിലാളിക്ക് നേരെ അക്രമം "
english_title: "The# wild boar #descended in the ring #Violence# against #indentured #labourers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129639/the-wild-boar-descended-in-the-ring-violence-against-indentured-labourers"
published_at: "2023-07-12T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae60a96e9b1_Untitled-2_copy.jpg"
keywords: []
---

# ##valayam|വളയത്ത്  കാട്ടു പന്നി ഇറങ്ങി ; തൊഴിലുറപ്പ് തൊഴിലാളിക്ക് നേരെ അക്രമം 

> **Lead Summary:** **നാദാപുരം :(www.panoornews.in**) വളയം വണ്ണാർക്കണ്ടി ഭാഗത്ത് കാട്ടു പന്നി ഇറങ്ങി. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോവുകയായിരുന്ന തൊഴിലാളിക്ക് നേരെ അക്രമം. വണ്ണാർകണ്ടിയിലെ അടിക്കിലോട്ട് മാതു നെയാണ് കാട്ടു പന്നി ആക്രമിച്ചത്.

## Article Content

**നാദാപുരം :(www.panoornews.in**) വളയം വണ്ണാർക്കണ്ടി ഭാഗത്ത് കാട്ടു പന്നി ഇറങ്ങി. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോവുകയായിരുന്ന തൊഴിലാളിക്ക് നേരെ അക്രമം. വണ്ണാർകണ്ടിയിലെ അടിക്കിലോട്ട് മാതു നെയാണ് കാട്ടു പന്നി ആക്രമിച്ചത്.

ഇവർ വളയം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വളയം പഞ്ചയത്തിലെ ഒന്നാം വാർഡിലെ അടിക്കിലോത്ത് വണ്ണാർക്കണ്ടി ഭാഗങ്ങളിലാണ് നാട്ടുകാർ കാട്ടു പന്നി അക്രമ ഭീതിയിലായിരിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥികൾ അടക്കം സഞ്ചരിക്കുന്ന ഇടവഴിയിൽ വച്ചായിരുന്നു കാട്ടു പന്നിയുടെ അക്രമം. മാതുവിന്റെ പരിക്ക് ഗുരുതരമല്ല .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129639/the-wild-boar-descended-in-the-ring-violence-against-indentured-labourers)