---
title: "#kpmohananmla|പദ്ധതികളെക്കുറിച്ച് ധാരണയില്ല ; പാനൂരിൽ  ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് കെ.പി മോഹനൻ എം എൽ എ യും, തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസും"
english_title: "There is no #understanding of the# plans #KP Mohanan MLA and# Thalassery #Sub-Collector #Sandeep Kumar IAS lashed out at #officials in #Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129632/there-is-no-understanding-of-the-plans-kp-mohanan-mla-and-thalassery-sub-collector-sandeep-kumar-ias-lashed-out-at-officials-in-panoor"
published_at: "2023-07-12T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae5a2c987f1_Untitled-1_copy.jpg"
keywords: []
---

# #kpmohananmla|പദ്ധതികളെക്കുറിച്ച് ധാരണയില്ല ; പാനൂരിൽ  ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് കെ.പി മോഹനൻ എം എൽ എ യും, തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസും

> **Lead Summary:** **പാനൂർ: ** കൂത്ത്പറമ്പ് നിയോജക മണ്ഡലം പദ്ധതി അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് കെ.പി മോഹനനും, തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസും. പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി.

## Article Content

**പാനൂർ: ** കൂത്ത്പറമ്പ് നിയോജക മണ്ഡലം പദ്ധതി അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് കെ.പി മോഹനനും, തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസും. പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി.

ജില്ലാ വികസന യോഗത്തിൽ കെ.പി മോഹനൻ എം എൽ എ ആവശ്യപ്പെട്ടത് പ്രകാരമാണ് സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് പദ്ധതി അവലോകന യോഗം വിളിച്ചത്. എം എൽ എ ഫണ്ട്, മറ്റ് സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള അവലോകനയോഗമാണ് നടന്നത്.

പാനൂർ പി ആർ മന്ദിരത്തിൽ നടന്ന അവലോകന യോഗത്തിൽ കെ.പി മോഹനൻ എം എൽ എ അധ്യക്ഷനായി. കൂത്ത്പറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന പല പദ്ധതികളും എന്ന് പൂർത്തിയാക്കാനാകുമെന്നോ, നിലവിലെ സ്ഥിതിയെന്തെന്നോ വ്യക്തമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കായില്ല.

ഇതാണ് കെ.പി മോഹനൻ എം എൽ എ യെയും, സബ്ബ് കലക്ടർ സന്ദീപ് കുമാർ ഐ.എ എസിനെയും ചൊടിപ്പിച്ചത്. കൂത്ത്പറമ്പ് മണ്ഡലത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എൽ എസ് ജി ഡി അസി.ഡയറക്ടർ ജെ.അനീഷ് പദ്ധതി ക്രോഡീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129632/there-is-no-understanding-of-the-plans-kp-mohanan-mla-and-thalassery-sub-collector-sandeep-kumar-ias-lashed-out-at-officials-in-panoor)