---
title: "#ambulance|മുൻകൂട്ടി പണം നൽകാത്തതിനാൽ ആംബുലൻസ് വൈകി രോഗി മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യ  മന്ത്രി"
english_title: "The #health #minister has #ordered an #inquiry into the death of a #patient who was #delayed by #ambulance   due to #non-payment in #advance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129573/the-health-minister-has-ordered-an-inquiry-into-the-death-of-a-patient-who-was-delayed-by-ambulance-due-to-non-payment-in-advance"
published_at: "2023-07-12T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae38884c549_download_(4).jpg"
keywords: []
---

# #ambulance|മുൻകൂട്ടി പണം നൽകാത്തതിനാൽ ആംബുലൻസ് വൈകി രോഗി മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യ  മന്ത്രി

> **Lead Summary:** **കൊച്ചി : **പണം മുൻകൂട്ടി നൽകാത്തതിൻറെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് പുറപ്പെടാൻ വൈകി രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് സംഭവത്തിൽ നടപടി എടുക്കാൻ നിർദേശം നൽകിയത് .

## Article Content

**കൊച്ചി : **പണം മുൻകൂട്ടി നൽകാത്തതിൻറെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് പുറപ്പെടാൻ വൈകി രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് സംഭവത്തിൽ നടപടി എടുക്കാൻ നിർദേശം നൽകിയത് .

പനി ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽക്കാൻ വൈകിയതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി.

ആംബുലൻസ് ഡ്രൈവറെ അന്വേഷണ വിദേമായി സസ്പെൻഡ് ചെയ്തു . കഴിഞ്ഞ ദിവസം രാവിലെയാണ് പനി ബാധിച്ച അസ്മ എന്ന വായോധികയെ പറവൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനി ഗുരുതരമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്നും പണം കൊണ്ടുവരുന്നത്. പണം കിട്ടയതോടെ ആംബുലൻസിൽ രോഗിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എറണാകുളത്ത് എത്തി ഏതാനും നിമിഷം കഴിഞ്ഞപ്പോൾ രോഗി മരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129573/the-health-minister-has-ordered-an-inquiry-into-the-death-of-a-patient-who-was-delayed-by-ambulance-due-to-non-payment-in-advance)