---
title: "#arrest|പാനൂരിനടുത്ത്  വ്യാപാര സ്ഥാപനത്തിൽ നിന്നും 40,000 രൂപ കവർന്നു ; തലശേരി സ്വദേശിയടക്കം  2 പേർ അറസ്റ്റിൽ"
english_title: "40,000 #rupees were stolen from a #business near #Panoor 2 #persons #including a #native of #Thalassery were# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129502/40000-rupees-were-stolen-from-a-business-near-panoor-2-persons-including-a-native-of-thalassery-were-arrested"
published_at: "2023-07-11T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad8c09315e0_.jpg"
keywords: []
---

# #arrest|പാനൂരിനടുത്ത്  വ്യാപാര സ്ഥാപനത്തിൽ നിന്നും 40,000 രൂപ കവർന്നു ; തലശേരി സ്വദേശിയടക്കം  2 പേർ അറസ്റ്റിൽ

> **Lead Summary:** **പാനൂർ : **പട്ടാപ്പകൽ കടയിൽ കയറി മേശയിൽ നി ന്നും പണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതികളായ തലശേരി സൈദാർ പള്ളി സ്വദേശി വി.എം. റിയാസ് കണ്ണൂർ തോട്ടട സ്വദേശി പി.സാജിദ് എന്നിവരെ ചൊക്ലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

## Article Content

**പാനൂർ : **പട്ടാപ്പകൽ കടയിൽ കയറി മേശയിൽ നി ന്നും പണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതികളായ തലശേരി സൈദാർ പള്ളി സ്വദേശി വി.എം. റിയാസ് കണ്ണൂർ തോട്ടട സ്വദേശി പി.സാജിദ് എന്നിവരെ ചൊക്ലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ 17 ന് ആയിരുന്നു കേസിനാസ് പദമായ സംഭവം നടന്നത്. ഉച്ചകഴിഞ്ഞ് 3.30ഓടെ പൂക്കോം മത്സ്യ മാർക്കറ്റിന് എതിർ വശത്തെ അച്ചുതന്റെ ഉടമസ്ഥതയിലുള്ള അർച്ചന എന്റർപ്രൈസസിൽ മേശയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയാണ് ഇരുവരും ചേർന്ന് കവർച്ച നടത്തിയത്.

വെള്ള മുണ്ട പോലീസ് മറെറാരു കവർച്ച കേസിൽ ഇരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ചൊക്ലിയിലെ കേസിന് തുമ്പുണ്ടായത്. വെള്ള മുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പിച്ചങ്കോട് ഒരു കടയിൽ നിന്നും 99,000 രൂപ മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായി മാനന്തവാടി ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ ജയിലി ലെത്തിയാണ് ചൊക്ലി എസ്.ഐ നൗഷാദ് അറസ്റ്റ് ചെയ്തത്.

വയനാട് വെള്ളമുണ്ട പൊലീസ് സമാനമായ മറ്റൊരു മോഷണ കേസിൽ പിടി കൂടി ചോദ്യം ചെയ്തപ്പോഴാ ണ് പൂക്കോത്ത് മോഷണം നടത്തിയ കാര്യം വെളിപ്പെട്ടത്. നിരവധി മോഷ ണ കേസിൽ പ്രതികളാണ് അറസ്റ്റിലായവരെന്ന് ചൊക്ലി പോലീസ് അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിസംഭവ സ്ഥലത്ത് എത്തി ച്ചു തെളിവെടുപ്പ് നടത്തി. അന്വേഷണസംഘത്തിൽ ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജൂ, എസ്.ഐ നൗഷാദ്, എ.എസ്.ഐ സുധീർ , എസ് സി പി ഓ മനോജ് എന്നിവരുടെ നേതൃത്വത്തിലാ ണ് അന്വേഷണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129502/40000-rupees-were-stolen-from-a-business-near-panoor-2-persons-including-a-native-of-thalassery-were-arrested)