---
title: "#dragonboat|അനഘ മനോജിന് പ്രൗഡഗംഭീര യാത്രയയപ്പൊരുക്കി ചൊക്ലി പൗരാവലി"
english_title: "#Chokli #Pauravali #prepared a grand send off for #Anagha Manoj"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129481/chokli-pauravali-prepared-a-grand-send-off-for-anagha-manoj"
published_at: "2023-07-11T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad806fcddcb_Untitled-6_copy.jpg"
keywords: []
---

# #dragonboat|അനഘ മനോജിന് പ്രൗഡഗംഭീര യാത്രയയപ്പൊരുക്കി ചൊക്ലി പൗരാവലി

> **Lead Summary:** **ചൊക്ലി: **ഡ്രാഗൺ ബോട്ട് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മേനപ്രം വലിയാണ്ടി പീടികയിലെ അനഘ മനോജിന് ചൊക്ലി രാമവിലാസം ഹയർ സക്കൻ്ററി സ്കൂളിൽ പ്രൗഢഗംഭീരമായ യാത്രയയപ്പ് സഘടിപ്പിച്ചു.

## Article Content

**ചൊക്ലി: **ഡ്രാഗൺ ബോട്ട് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മേനപ്രം വലിയാണ്ടി പീടികയിലെ അനഘ മനോജിന് ചൊക്ലി രാമവിലാസം ഹയർ സക്കൻ്ററി സ്കൂളിൽ പ്രൗഢഗംഭീരമായ യാത്രയയപ്പ് സഘടിപ്പിച്ചു.

ഈ വരുന്ന ആഗസ്റ്റ് മാസം തായ്ലൻ്റിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക. ഇന്ത്യയിൽ നിന്ന് 24 പേരാണ് ടീമിലുളളത്. മത്സരത്തിൽ പങ്കെടുക്കു ന്ന ഇന്ത്യൻ ടീമിൻ്റെ തീവ്രപരിശീലനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി അനഘ മനോജ് ജൂലൈ 14ന് കൽക്കത്ത യിലേക്ക് പോകും.

കൽക്കത്ത കേമ്പിൽ നിന്നും ഈ വരുന്ന ഏഷ്യൻ ഗയിംസിൻ്റെ ടീമിനെ തെരെഞ്ഞെടുക്കും. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യയു അദ്ധ്യക്ഷത യിൽ കണ്ണൂർ ജില്ല സ്പോ ർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ.പവിത്രൻ മാസ്റ്റർ ആദരവ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ വ്യവസായിയും, മലയാള കലാഗ്രാമം സ്ഥാപകനും കല - സാഹിത്യ മേഖലകളെ നിറഞ്ഞ സ്നേഹത്തോടെ നെഞ്ചോട് ചേർത്തുവെച്ച മേനപ്രം ഗ്രാമത്തിലെ ആക്കൂൽ തറവാട്ടിലെ മുതിർന്ന കാരണവരായ എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം മാഹി മലയാള കലാ ഗ്രാമം പി.ആർ.ഒ. എം. ഹരീന്ദ്രൻ നടത്തി.

വിദ്യാഭ്യാസ സ്ഥാപന ങ്ങൾ, പ്രവാസി മഹൽ കൂട്ടായ്മകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, വ്യക്തികൾ, കുടുബശ്രീ എ.ഡി.എസ്, വായനശാലകൾ, വ്യക്തികൾ എന്നി വരെല്ലാം ചേർന്ന് രണ്ട് ലക്ഷം രൂപ ചടങ്ങിൽ പാരിതോഷികമായി അനഘക്ക് കൈമാറി.

പ്രസീദ് കുമാർ, സുബൈർ, സി.പി.ശ്രീജ, വി.ഉദയൻ, ശ്രീനില ശ്രീജിത്ത്, കെ.പി.ഷിനോജ്. എൻ.പി.സജിത, പി.അബ്ദുൾ അസീസ് പ്രദീപ് കിനാത്തി. പി. ബീന ടീച്ചർ, സി.സി. നിഷാനന്ദ് മാസ്റ്റർ പി.ജയതിലകൻ മാസ്റ്റർ വി.പി.നിത്യൻ, സുനിൽ ബാൽ, പി.ഭാസ്കരൻ മുഹമ്മദ് നസീർ എന്നിവർ ആശംസകൾ നേർന്നു. ആദരവിന് അനഘ മനോജ് മറുമൊഴി രേഖപ്പെടുത്തി. സഘാടക സമിതി കൺ വീനർ ടി.ജയേഷ് സ്വാഗതവും ചെയർമാൻ ഷിബിലാൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129481/chokli-pauravali-prepared-a-grand-send-off-for-anagha-manoj)