---
title: "#ANShamsheer|സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്ത  വേദിയിൽ പൊട്ടിത്തെറിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് കട്ജു; സ്പീക്കറും, മുഖ്യമന്ത്രിയും  രാജി വെച്ച് വീട്ടിൽ പോകണമെന്ന് അതി രൂക്ഷ വിമർശം "
english_title: "#Ex-Supreme# Court Judge #Katju #exploded on the stage attended by Speaker #AN Shamsheer,If the# plus one seat #crisis cannot be #resolved, the# speaker and the #chief #minister should resign and go home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129382/ex-supreme-court-judge-katju-exploded-on-the-stage-attended-by-speaker-an-shamsheerif-the-plus-one-seat-crisis-cannot-be-resolved-the-speaker-and-the-chief-minister-should-resign-and-go-home"
published_at: "2023-07-11T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad2e6bb5eb7_Untitled-2_copy.jpg"
keywords: []
---

# #ANShamsheer|സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്ത  വേദിയിൽ പൊട്ടിത്തെറിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് കട്ജു; സ്പീക്കറും, മുഖ്യമന്ത്രിയും  രാജി വെച്ച് വീട്ടിൽ പോകണമെന്ന് അതി രൂക്ഷ വിമർശം 

> **Lead Summary:** **കണ്ണൂർ: **സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്ത വേദിയിൽ പൊട്ടിത്തെറിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് കട്ജു , പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെങ്കിൽ സ്പീക്കറും, മുഖ്യമന്ത്രിയും രാജി വെച്ച് വീട്ടിൽ പോകണമെന്ന് അതി രൂക്ഷ വിമർശം.

## Article Content

**കണ്ണൂർ: **സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്ത വേദിയിൽ പൊട്ടിത്തെറിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് കട്ജു , പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെങ്കിൽ സ്പീക്കറും, മുഖ്യമന്ത്രിയും രാജി വെച്ച് വീട്ടിൽ പോകണമെന്ന് അതി രൂക്ഷ വിമർശം.

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ രൂക്ഷ വിമർശനവുമായി മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. സ്പീക്കർ എ എൻ ഷംസീർ പങ്കെടുത്ത വിദ്യാർത്ഥികളെ ആദരിക്കുന്ന മലപ്പുറത്തെ പരിപാടിയിലായിരുന്നു വിമർശനം.

സീറ്റ് പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണമെന്ന് മാർക്കണ്ഡേയ കട്ജു വിമര്‍ശിച്ചു. കുട്ടികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്. എന്നിട്ടാണ് നിങ്ങൾ സ്പീക്കറായും, മുഖ്യമന്ത്രിയായും ഇരിക്കുന്നെന്നും കട്ജു കുറ്റപ്പെടുത്തി.

പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരുഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129382/ex-supreme-court-judge-katju-exploded-on-the-stage-attended-by-speaker-an-shamsheerif-the-plus-one-seat-crisis-cannot-be-resolved-the-speaker-and-the-chief-minister-should-resign-and-go-home)