---
title: "#death |കണ്ണൂരിലെ ബസ്സപകടം ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് സാബിക്"
english_title: "#Bus #accident in# Kannur #Ahmed Sabik, a #native of #Kanhangad, #died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129343/bus-accident-in-kannur-ahmed-sabik-a-native-of-kanhangad-died"
published_at: "2023-07-11T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad0b334e742_download_(2).jpg"
keywords: []
---

# #death |കണ്ണൂരിലെ ബസ്സപകടം ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് സാബിക്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ദേശീയപാത യിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ് ബസ്സും മിനി കൺടെയ്നർ ലോറിയും കൂട്ടിയിടിച്ച് മരി ബസ് യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞവളപ്പ് സ്വദേശി അഹമ്മദ് സാബിക് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ദേശീയപാത യിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ് ബസ്സും മിനി കൺടെയ്നർ ലോറിയും കൂട്ടിയിടിച്ച് മരി ബസ് യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞവളപ്പ് സ്വദേശി അഹമ്മദ് സാബിക് ആണ് മരിച്ചത്.

ബന്ധുക്കൾ ആശുപത്രിയിൽ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അപകട ത്തിൽ 27 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആതികളിൽ പ്രവേശിപ്പിരിക്കുകയാണ്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. പലരും ആശുപത്രികൾ വിട്ടു.

ഇന്ന് പുലർച്ചെ 12.45- ഓടെയാണ് അപകടം. മണിപ്പാലിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കൺടെയിനർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ലോറി ആന്ധ്രപ്രദേശ് രജിസ്ട്രേഷനുള്ളതാണ്. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സ പ്പെട്ടു. ലോറി ഇടിച്ചുകയറി സമീപത്തെ കട തകർന്നു. പോലീസും അഗ്നിരക്ഷാ സേനയും എത്തി ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ് യാത്രക്കാ രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129343/bus-accident-in-kannur-ahmed-sabik-a-native-of-kanhangad-died)