---
title: "#cheruparamba|ചെറുപ്പറമ്പിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം ; പുലിപ്പേടിയിൽ നാട്ടുകാർ"
english_title: "##Presence of an unknown# organism in the# cheruparamba Locals in #Pulipedi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129331/presence-of-an-unknown-organism-in-the-cheruparamba-locals-in-pulipedi"
published_at: "2023-07-11T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acffa0cfb2a_Untitled-4_copy.jpg"
keywords: []
---

# #cheruparamba|ചെറുപ്പറമ്പിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം ; പുലിപ്പേടിയിൽ നാട്ടുകാർ

> **Lead Summary:** **ചെറുപറമ്പ് : **ചെറുപ്പറമ്പിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം. ഇതേ തുടർന്ന് ഭയപ്പാടിലാണ് നാട്ടുകാർ. ചെറുപ്പറമ്പ് കേളോത്ത് ജുമാ മസ്ജിദിന് സമീപമാണ് സംഭവം. 

## Article Content

**ചെറുപറമ്പ് : **ചെറുപ്പറമ്പിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം. ഇതേ തുടർന്ന് ഭയപ്പാടിലാണ് നാട്ടുകാർ. ചെറുപ്പറമ്പ് കേളോത്ത് ജുമാ മസ്ജിദിന് സമീപമാണ് സംഭവം. 

അജ്ഞാത ജീവിയെ കണ്ട് തെരുവുനായകൾ ഭീതിദമായ കരച്ചിലുണ്ടാക്കി ഓടുകയായിരുന്നു. ഇന്നലെ നായകളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് പിറ്റേന്ന് പരിശോധിച്ചപ്പോഴാണ് നടമുറിയിൽ അഷ്റഫിൻ്റെ വീട്ടുപറമ്പിൽ അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ കണ്ടത്. പുലിയുടെ കാൽപ്പാടുകളാണിതെന്ന ഭീതിയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129331/presence-of-an-unknown-organism-in-the-cheruparamba-locals-in-pulipedi)