---
title: "#accident|കണ്ണൂർ തോട്ടട വാഹനാപകടം ; മരിച്ചയാളെ തിരിച്ചറിഞ്ഞു , രണ്ട് പേർക്ക് ഗുരുതര പരിക്ക്"
english_title: "#Kannur #Thottada car #accidentThe #deceased has been# identified and #two #people are #seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129258/kannur-thottada-car-accidentthe-deceased-has-been-identified-and-two-people-are-seriously-injured"
published_at: "2023-07-11T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acbd2e49299_download_(2).jpg"
keywords: []
---

# #accident|കണ്ണൂർ തോട്ടട വാഹനാപകടം ; മരിച്ചയാളെ തിരിച്ചറിഞ്ഞു , രണ്ട് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കണ്ണൂർ: **ദേശീയ പാതയിൽ കണ്ണൂരിനും തലശ്ശേരിക്കുമിടയിൽ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഓരാൾ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം.

## Article Content

**കണ്ണൂർ: **ദേശീയ പാതയിൽ കണ്ണൂരിനും തലശ്ശേരിക്കുമിടയിൽ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഓരാൾ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം.

പത്ത് പേർക്ക് സാരമായ പരിക്ക്.മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്ന കല്ലട ബസ്സാണ് അപകത്തിൽപ്പെട്ടത്. അർധരാത്രിൽ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരു പത്തനംതിട്ട സ്വദേശി മരിച്ചു.

24 യാത്രക്കാർക്ക് പരിക്കേറ്റു. ഒപ്പം ലോറി ഡ്രൈവർക്കും പരിക്കേറ്റു . കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129258/kannur-thottada-car-accidentthe-deceased-has-been-identified-and-two-people-are-seriously-injured)