---
title: "#pravasi|പ്രവാസികളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അഡ്വ: കെ എ ലത്തീഫ്"
english_title: "#Adv: KA Latif, the #government should# withdraw from the #attitude of #cheating expatriates"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129217/adv-ka-latif-the-government-should-withdraw-from-the-attitude-of-cheating-expatriates"
published_at: "2023-07-10T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac29e3259d5_Untitled-1_copy.jpg"
keywords: []
---

# #pravasi|പ്രവാസികളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അഡ്വ: കെ എ ലത്തീഫ്

> **Lead Summary:** **കണ്ണൂർ: ** പ്രവാസികളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അഡ്വ: കെ എ ലത്തീഫ് നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക മേഖല ശക്തിപെടുത്തുന്നതിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന പ്രവാസികളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നത് അവസാനിപ്പിക്കണമെന്നും

## Article Content

**കണ്ണൂർ: ** പ്രവാസികളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അഡ്വ: കെ എ ലത്തീഫ് നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക മേഖല ശക്തിപെടുത്തുന്നതിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന പ്രവാസികളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നത് അവസാനിപ്പിക്കണമെന്നും

അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ മുൻകൈ എടുക്കണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ: കെ എ ലത്തീഫ് പറഞ്ഞു.

തലശ്ശേരി മണ്ഡലം പ്രവാസി ലീഗ് സംഗമം തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മണ്ഡലം പ്രസിഡൻ്റ് ആര്യ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. റഷീദ് കരിയാടൻ, ഖാദർ മുണ്ടേരി, സി കെ പി മമ്മു, മുനവ്വർ അഹമ്മദ് എന്നിവർ സംസാരിച്ചു. ഇ കെ ജലാലു സ്വാഗതവും, കെ വി മജീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129217/adv-ka-latif-the-government-should-withdraw-from-the-attitude-of-cheating-expatriates)