---
title: "#ep jayarajan|ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് RSS ലക്ഷ്യമിടുന്നത് എന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ"
english_title: "#CPM central# committee member EP Jayarajan said that RSS aims to #create communal #polarization in the #country through #Uniform Civil Code."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129181/cpm-central-committee-member-ep-jayarajan-said-that-rss-aims-to-create-communal-polarization-in-the-country-through-uniform-civil-code"
published_at: "2023-07-10T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac0b6c85199_Untitled-1_copy.jpg"
keywords: []
---

# #ep jayarajan|ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് RSS ലക്ഷ്യമിടുന്നത് എന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ

> **Lead Summary:** **കണ്ണൂർ : **ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് RSS ലക്ഷ്യമിടുന്നത് എന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ

## Article Content

**കണ്ണൂർ : **ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് RSS ലക്ഷ്യമിടുന്നത് എന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ

പലവിധ നിയമങ്ങൾ കൊണ്ട് വന്ന് വർഗീയമായ ചേരിതിരിവിന് ആക്കം കൂട്ടുന്നു. ഏക സിവിൽ കോഡിനെ ചൊല്ലി പല വിഭാഗങ്ങൾക്കും ഉൽക്കണ്ഠയുണ്ടെന്നും ഇ പി പറഞ്ഞു. കീച്ചേരിയിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇത്തരം കാര്യങ്ങളിൽ കേരളീയ ജനത ഒറ്റക്കെട്ടായി നിൽക്കണം.

അങ്ങനെ നിന്നാൽ ഏകീകൃത സിവിൽ കോഡിൽ RSS ന്റെ അജണ്ടക് കനത്ത താക്കീത് നൽകാനാവും. അത്തരമൊരു സാഹചര്യം ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിനാണ് ഈ മാസം 15ന് കോഴിക്കോട്ട് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.

അതിൽ എല്ലാവരും സഹകരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ മത രാഷ്ട്ര വാദികളായ RSSനെയും ജമാഅത്തെ ഇസ് ലാമായിയെയും വിളിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129181/cpm-central-committee-member-ep-jayarajan-said-that-rss-aims-to-create-communal-polarization-in-the-country-through-uniform-civil-code)