---
title: "#heavyrain|സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ യെലോ അലർട്ട്"
english_title: "Chance of isolated heavy rain in the state Yellow alert in four districts today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129144/chance-of-isolated-heavy-rain-in-the-state-yellow-alert-in-four-districts-today"
published_at: "2023-07-10T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abe53cea08e_Untitled-2_copy.jpg"
keywords: []
---

# #heavyrain|സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ യെലോ അലർട്ട്

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

10-07-2023: എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്

11-07-2023: ഇടുക്കി, കണ്ണൂർ, കാസർകോട്

12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

13-07-2023: തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

14-07-2023: ഇടുക്കി, കണ്ണൂർ, കാസർകോട് 

കേരള-  കർണാടക തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

അതിനാൽ ബുധൻ മുതൽ വെള്ളി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129144/chance-of-isolated-heavy-rain-in-the-state-yellow-alert-in-four-districts-today)