---
title: "#hospital|തലശേരിയിൽ ഡോക്ടർക്കെതിരെ അവഹേളനവും അപമാനിക്കലും."
english_title: "#Contempt and #humiliation against #doctor in #Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129108/contempt-and-humiliation-against-doctor-in-thalassery"
published_at: "2023-07-10T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abccc04b0ce_Untitled-2_copy.jpg"
keywords: []
---

# #hospital|തലശേരിയിൽ ഡോക്ടർക്കെതിരെ അവഹേളനവും അപമാനിക്കലും.

> **Lead Summary:** **തലശ്ശേരി : **ഇന്ദിരാഗാന്ധി സഹകരണ ആശുപ്രതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീണു പരിക്കേറ്റ പൊന്ന്യം വെസ്റ്റിലെ ഹരിദാസൻ എന്നയാൾ ചി കിത്സക്കായി ആശുപത്രിയിലെത്തി.

## Article Content

**തലശ്ശേരി : **ഇന്ദിരാഗാന്ധി സഹകരണ ആശുപ്രതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീണു പരിക്കേറ്റ പൊന്ന്യം വെസ്റ്റിലെ ഹരിദാസൻ എന്നയാൾ ചി കിത്സക്കായി ആശുപത്രിയിലെത്തി.

ആർ.എം.ഒ.ഡ്യൂട്ടിയിലുണ്ടായ ഡോ.ചിപ്പി പരിശോധിച്ച ശേഷം മുറിവ് തുന്നിക്കെട്ടണമെന്നും, ഒ.പിയിൽ പോവണമെന്നും നിർദ്ദേശിച്ചതിനെ തുടർന്ന് പ്രകോപിതനായ ഹരിദാസൻ അങ്ങോട്ടേക്ക് പോവാനാവില്ലെന്ന് ആക്രോശിച്ച് വനിത ഡോക്ടറെ അവഹേളിച്ചു.

മറ്റുള്ള രോഗികൾക്ക് മുന്നിലായിരുന്നു ഇയാൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത്. മോശമായ രീതിയിൽ പെരുമാറി കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്ന ഡോക്ടർ ചിപ്പിയുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് തലശ്ശേരി പോലിസ് കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129108/contempt-and-humiliation-against-doctor-in-thalassery)