---
title: "#pannyannoor|പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജം"
english_title: "#Pannyannoor #gram panchayat is# ready for# disaster #relief #operations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129105/pannyannoor-gram-panchayat-is-ready-for-disaster-relief-operations"
published_at: "2023-07-10T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abc9514a33e_Untitled-1_copy.jpg"
keywords: []
---

# #pannyannoor|പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജം

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി. വെള്ളം കയറി വീടൊഴിഞ്ഞു പോകേണ്ട സ്ഥിതി വരുകയാണെങ്കിൽ അവർക്കാവശ്യമായ ഷെൽട്ടർ ഒരുക്കുന്നതിന് പഞ്ചായത്ത്‌ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി. വെള്ളം കയറി വീടൊഴിഞ്ഞു പോകേണ്ട സ്ഥിതി വരുകയാണെങ്കിൽ അവർക്കാവശ്യമായ ഷെൽട്ടർ ഒരുക്കുന്നതിന് പഞ്ചായത്ത്‌ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു.

ശിശു മന്ദിരം, ചമ്പാട് വെസ്റ്റ് യു പി സ്കൂൾ, ചമ്പാട് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളാണ് നിശ്ചയിച്ച ക്യാമ്പുകൾ. സംഘടക സമിതി രൂപീകരണ യോഗം പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്റെ അധ്യക്ഷതയിൽ ചമ്പാട് എൽ പി സ്കൂളിൽ ചേർന്നു.

അപകട നിലയിലായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നോട്ടീസ് നൽകുവാനും പി എം മുക്ക് ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനും തീരുമാനിച്ചു. 11ന് വാർഡ് സമിതി ഇ ആർ ടി വളന്റിയർമാരുടെ ക്യാമ്പും 12ന് വെള്ളം കയറാൻ സാധ്യതയുള്ള വീടുകളുടെ സർവേ നടത്താനും തീരുമാനിച്ചു.

കെ പി ശശിധരൻ കൺവീനറായും ടി ഹരിദാസൻ ചെയർമാനുമായി 40 അംഗ നിവാരണ സമിതിയും രൂപീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ മാസ്റ്റർ, വാർഡംഗങ്ങളായ കെ കെ മണിലാൽ, കെ കെ മോഹൻ കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ പി വിനോദ്, വാർഡ് അംഗങ്ങളായ അഫ്സത്ത് ഇടവലത്ത്, കെ സുനിത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129105/pannyannoor-gram-panchayat-is-ready-for-disaster-relief-operations)