---
title: " #Ponnyampalam|പൊന്ന്യംപാലം പുഴയിൽ  വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ പൊന്ന്യംപാലം സ്വദേശിയായ എ രാജനെ  പൗരാവലി ആദരിച്ചു."
english_title: "#Pauravali #honored A Rajan, a native of #Ponnyampalam, who bravely #rescued a #young# woman who had# fallen into #Ponnyampalam river.  "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129094/pauravali-honored-a-rajan-a-native-of-ponnyampalam-who-bravely-rescued-a-young-woman-who-had-fallen-into-ponnyampalam-river"
published_at: "2023-07-10T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abc0c6d503e_Untitled-1_copy.jpg"
keywords: []
---

#  #Ponnyampalam|പൊന്ന്യംപാലം പുഴയിൽ  വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ പൊന്ന്യംപാലം സ്വദേശിയായ എ രാജനെ  പൗരാവലി ആദരിച്ചു.

> **Lead Summary:** **പൊന്ന്യംപാലം: **പൊന്ന്യംപാലം പുഴയിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ പൊന്ന്യംപാലം സ്വദേശിയായ എ രാജനെ പൗരാവലി ആദരിച്ചു.

## Article Content

**പൊന്ന്യംപാലം: **പൊന്ന്യംപാലം പുഴയിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ പൊന്ന്യംപാലം സ്വദേശിയായ എ രാജനെ പൗരാവലി ആദരിച്ചു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം കുത്തൊഴുകുന്ന സമയത്തായിരുന്നു രാജൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പുഴയിലേക്ക് എടുത്തു ചാടി യുവതിയെ രക്ഷപ്പെടുത്തിയത്.

പുഴയിലേക്ക് ചാടുന്നതിനിടയിൽ രാജന്റെ കാലിന് പരിക്ക് പറ്റിയിട്ടും പിടിവിടാതെ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. അസാമാന്യ ധീരത കാണിച്ച എ രാജനെ കതിരൂർ എസ് ഐ ബിന്ദുരാജ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ടി ടി അസ്ക്കർ സ്വാഗതം പറഞ്ഞു. കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ സുനിത, പി സുലൈമാൻ  മൗലവി, എം എം റയീസ് എന്നിവർ സംസാരിച്ചു. പൊന്ന്യം പ്രീമിയർ ലീഗ് സീസൺ 4 ആലോചനായോഗവും നടന്നു. കെ.ഷാജി, അൻവർ കുനിയിൽ, കരീം ഫോക്കസ്,, ടി മുനവ്വർ തുടങ്ങിയവർ നേതൃത്വം നൽകി.  

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129094/pauravali-honored-a-rajan-a-native-of-ponnyampalam-who-bravely-rescued-a-young-woman-who-had-fallen-into-ponnyampalam-river)