---
title: "#arrested|വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തി ; 19 കാരൻ പിടിയിൽ"
english_title: "A #cannabis# plant was# grown on the #terrace of the #house,A 19-year-old #man was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129033/a-cannabis-plant-was-grown-on-the-terrace-of-the-housea-19-year-old-man-was-arrested"
published_at: "2023-07-10T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab9b1bf2413_Untitled-4_copy.jpg"
keywords: []
---

# #arrested|വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തി ; 19 കാരൻ പിടിയിൽ

> **Lead Summary:** **കൊല്ലം: (www.panoornews.in**)വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. ഇരവിപുരം സ്വദേശി അനന്ദു രവിയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.

## Article Content

**കൊല്ലം: (www.panoornews.in**)വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. ഇരവിപുരം സ്വദേശി അനന്ദു രവിയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.

മൺകലത്തിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ചയുണ്ട്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണ് അനന്ദുവെന്നും ഇത് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ചെടി വളർത്തിയതെന്നും അനന്ദു എക്സൈസിനോട് പറഞ്ഞു.

രാത്രികാലങ്ങളിൽ അനന്ദുവിന്റെ വീടിന് മുകളിലെത്തി യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും ഇവരെ അന്വേഷിക്കുകയാണെന്നും എക്സൈസ് അസിസ്റ്റന്റ് വി റോബർട്ട് പറഞ്ഞു.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129033/a-cannabis-plant-was-grown-on-the-terrace-of-the-housea-19-year-old-man-was-arrested)