---
title: "#Muslim League|ക്ഷണം നിരസിച്ച് ലീഗ്, കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല ;  സിപിഎം സെമിനാറിൽ മുസ്ലിംലീഗ് പങ്കെടുക്കില്ല"
english_title: "The3 League and the# Congress cannot do anything by #rejecting the invitation, will not participate in #CPM seminar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128791/the3-league-and-the-congress-cannot-do-anything-by-rejecting-the-invitation-will-not-participate-in-cpm-seminar"
published_at: "2023-07-09T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa524ef1efb_Untitled-3_copy.jpg"
keywords: []
---

# #Muslim League|ക്ഷണം നിരസിച്ച് ലീഗ്, കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല ;  സിപിഎം സെമിനാറിൽ മുസ്ലിംലീഗ് പങ്കെടുക്കില്ല

> **Lead Summary:** **കണ്ണൂർ : **മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

## Article Content

**കണ്ണൂർ : **മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം.

ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. കോൺഗ്രസിനെ മാറ്റി നിർത്തി സെമിനാറിൽ പങ്കെടുക്കില്ല.

ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആർക്കും സെമിനാർ സംഘടിപ്പിക്കാം. ആർക്കും അതിൽ പങ്കെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാ​ദിഖലി തങ്ങൾ പറഞ്ഞു.

ഇവിടുത്തെ സെമിനാറുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ആകരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോജിപ്പിനുള്ള സെമിനാർ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാൻ കോൺഗ്രസ്‌ ഇടപെടലുകൾക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128791/the3-league-and-the-congress-cannot-do-anything-by-rejecting-the-invitation-will-not-participate-in-cpm-seminar)