---
title: "# Kappa|പാനൂരിൽ ബി.ജെ.പി പ്രവർത്തകരെ  കാപ്പ നിയമപ്രകാരം നാടുകടത്തി."
english_title: "In Panur, BJP workers were deported under Kappa Act."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128624/in-panur-bjp-workers-were-deported-under-kappa-act"
published_at: "2023-07-08T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9564b3dd31_download_(7).jpg"
keywords: []
---

# # Kappa|പാനൂരിൽ ബി.ജെ.പി പ്രവർത്തകരെ  കാപ്പ നിയമപ്രകാരം നാടുകടത്തി.

> **Lead Summary:** **പാനൂർ: **പന്ന്യന്നൂർ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളെ മുൻനിർത്തിയാണ് ബി.ജെ.പി പ്രവർത്തകരെ പാനൂർ സി.ഐ എം.പി ആസാദ് കാപ്പ നിയമപ്രകാരമുള്ള നോട്ടീസ് നൽകി നാടു കടത്തിയത്..

## Article Content

**പാനൂർ: **പന്ന്യന്നൂർ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളെ മുൻനിർത്തിയാണ് ബി.ജെ.പി പ്രവർത്തകരെ പാനൂർ സി.ഐ എം.പി ആസാദ് കാപ്പ നിയമപ്രകാരമുള്ള നോട്ടീസ് നൽകി നാടു കടത്തിയത്..

പാനൂർ മേലെ പൂക്കോത്തെ കൊമ്മേരിൻ്റവിട വി. ഷിൽജിത്ത്, പന്ന്യന്നൂർ ചിത്രപൊയിൽ പി.കെ അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി. ക്ഷേത്രോത്സവത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്, വീടാക്രമിച്ച കേസ്, വാഹനങ്ങൾ തകർത്ത കേസ് എന്നിങ്ങനെ ഇരുവർക്കുമെതിരെ ഒട്ടേറെ കേസുകളുണ്ട്. ഇതേ തുടർന്നാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128624/in-panur-bjp-workers-were-deported-under-kappa-act)