---
title: " #Hajj |സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാരുടെ  മടക്കയാത്ര 13 മുതൽ"
english_title: "Return journey of pilgrims who came under State Hajj Committee From 13"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128598/return-journey-of-pilgrims-who-came-under-state-hajj-committee-from-13"
published_at: "2023-07-08T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9450fe7bf1_Untitled-3_copy.jpg"
keywords: []
---

#  #Hajj |സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാരുടെ  മടക്കയാത്ര 13 മുതൽ

> **Lead Summary:** **കണ്ണൂർ :** സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാരുടെ മടക്കയാത്ര 13 മുതൽ. എല്ലാ ഹാജിമാരും മദീന വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കം തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു.

## Article Content

**കണ്ണൂർ :** സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാരുടെ മടക്കയാത്ര 13 മുതൽ. എല്ലാ ഹാജിമാരും മദീന വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കം തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു.

ഹജ്ജിന് മുമ്പ് മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്. ഓഗസ്റ്റ് രണ്ടോടെ മലയാളി ഹാജിമാർ നാട്ടിലെത്തും. നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ ബാഗേജുകൾ 24 മണിക്കൂർ മുൻപേ ശേഖരിച്ച് പ്രത്യേകം ടാഗ് ചെയ്ത് വിമാനത്താവളത്തിൽ എത്തിക്കും.

ഹാജിമാർക്കുള്ള അഞ്ച് ലീറ്റർ സംസം ബോട്ടിലുകൾ നേരത്തെ തന്നെ എംബാർക്കേഷൻ പോയന്‍റുകളിൽ എത്തിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചാണ് യാത്രയാക്കുന്നത്. 

സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകരും ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ മടങ്ങിത്തുടങ്ങി. ഇവരുടെ മദീന സന്ദർശനം ഹജ്ജിനു മുൻപേ പൂർത്തിയാക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128598/return-journey-of-pilgrims-who-came-under-state-hajj-committee-from-13)