---
title: "#rain|കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത"
english_title: "Widespread rain and heavy rain at isolated places is likely in Kerala today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128461/widespread-rain-and-heavy-rain-at-isolated-places-is-likely-in-kerala-today"
published_at: "2023-07-08T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8f66e387f9_Untitled-4_copy.jpg"
keywords: []
---

# #rain|കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത

> **Lead Summary:** **കേരളം : **കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. കൂടാതെ, മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

## Article Content

**കേരളം : **കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. കൂടാതെ, മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്.

ചക്രവാതചുഴി നിലവിൽ ജാർഖണ്ഡിന് മുകളിലാണ്. വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128461/widespread-rain-and-heavy-rain-at-isolated-places-is-likely-in-kerala-today)