---
title: "#poyiloor|പൊതുയോഗത്തിൽ പ്രസംഗിച്ചാൽ കൊന്നുകളയും ; പൊയിലൂരിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടിന് കഞ്ചാവ് മാഫിയയുടെ  വധഭീഷണി"
english_title: "If you #speak in a #public meeting, you will be# killed;Yuva Morcha district #vice president in #Poiloor threatened with #death by# ganja mafia"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128434/if-you-speak-in-a-public-meeting-you-will-be-killedyuva-morcha-district-vice-president-in-poilur-threatened-with-death-by-ganja-mafia"
published_at: "2023-07-08T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8e51708d5f_Untitled-2_copy.jpg"
keywords: []
---

# #poyiloor|പൊതുയോഗത്തിൽ പ്രസംഗിച്ചാൽ കൊന്നുകളയും ; പൊയിലൂരിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടിന് കഞ്ചാവ് മാഫിയയുടെ  വധഭീഷണി

> **Lead Summary:** **പാനൂർ : ** പൊതുയോഗത്തിൽ പ്രസംഗിച്ചാൽ കൊന്നുകളയും ; പൊയിലൂരിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടിന് കഞ്ചാവ് മാഫിയയുടെ വധഭീഷണി യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് പി.ലിജീഷ് മാസ്റ്റർ ക്കെതിരെ കഞ്ചാവ് കേസിലെ പ്രതിയുടെ വധഭീഷണി.

## Article Content

**പാനൂർ : ** പൊതുയോഗത്തിൽ പ്രസംഗിച്ചാൽ കൊന്നുകളയും ; പൊയിലൂരിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടിന് കഞ്ചാവ് മാഫിയയുടെ വധഭീഷണി യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് പി.ലിജീഷ് മാസ്റ്റർ ക്കെതിരെ കഞ്ചാവ് കേസിലെ പ്രതിയുടെ വധഭീഷണി.

രാത്രി 10 മണിയോടുകൂടി സെൻട്രൽ പൊയിലൂർ കമ്പനി മുക്കിലെ വീടിനു മുന്നിലെത്തി നരിക്കോട് മല കഞ്ചാവ് കേസിലെ പ്രതി ചാക്കേരിന്റവിടെ അബിനേഷ് ബൈക്കിൽ വന്ന് ലിജീഷ് മാസ്റ്ററെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.

തന്നെപ്പറ്റി പൊതുയോഗത്തിൽ പറഞ്ഞാൽ കൊന്നുകളയും എന്നാണ് ഭീഷണിപ്പെടുത്തിയത്. ലിജീഷ് മാസ്റ്റർ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്നും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128434/if-you-speak-in-a-public-meeting-you-will-be-killedyuva-morcha-district-vice-president-in-poilur-threatened-with-death-by-ganja-mafia)