---
title: "#panoor|ചിന്തിക്കാനും, ചിന്തിപ്പിക്കാനുമുള്ള നേർക്കാഴ്ചകളുമായി "പാനൂർ" ശനിയാഴ്ച പ്രദർശിപ്പിക്കും ; പ്രദർശനം സുമംഗലി ഓഡിറ്റോറിയത്തിൽ ശനി,ഞായർ ദിവസങ്ങളിൽ   "
english_title: "#"Panoor" will be #screened on# Saturday with thought# provoking #glimpsesThe #show will be held at #Sumangali #Auditorium on #Saturday and #Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128402/panoor-will-be-screened-on-saturday-with-thought-provoking-glimpsesthe-show-will-be-held-at-sumangali-auditorium-on-saturday-and-sunday"
published_at: "2023-07-07T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a84e86bc103_Untitled-1_copy.jpg"
keywords: []
---

# #panoor|ചിന്തിക്കാനും, ചിന്തിപ്പിക്കാനുമുള്ള നേർക്കാഴ്ചകളുമായി "പാനൂർ" ശനിയാഴ്ച പ്രദർശിപ്പിക്കും ; പ്രദർശനം സുമംഗലി ഓഡിറ്റോറിയത്തിൽ ശനി,ഞായർ ദിവസങ്ങളിൽ   

> **Lead Summary:** ** പാനൂർ :** പാനൂരിൻ്റെ രാഷ്ട്രീയ ഇന്നലെകളെയും ഇന്നും പ്രതിപാദിച്ച് ഒരു കൂട്ടം യുവാക്കൾ അണിയിച്ചൊരുക്കിയ പാനൂർ സിനിമ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രദർശിപ്പിക്കും.

## Article Content

** പാനൂർ :** പാനൂരിൻ്റെ രാഷ്ട്രീയ ഇന്നലെകളെയും ഇന്നും പ്രതിപാദിച്ച് ഒരു കൂട്ടം യുവാക്കൾ അണിയിച്ചൊരുക്കിയ പാനൂർ സിനിമ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രദർശിപ്പിക്കും.

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ രാത്രി 9 വരെ ഓരോ മണിക്കൂർ ഇടവിട്ട് പ്രദർശനം നടക്കും. ഒരു കാലത്ത് ഭീതിദമായ രാഷ്ട്രീയ സാഹചര്യത്താൽ തലകുനിച്ച പാനൂരിൻ്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇഴകീറി പരിശോധിക്കുന്നതാണ് സിനിമ.

രക്തം ചീന്തിയ ഇന്നലകൾ ആർക്കു വേണ്ടി, എന്തിനു വേണ്ടിയാണെന്ന ചോദ്യം കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രൊബേഷൻ എസ്ഐയായി പാനൂരെത്തുകയും, പിന്നീട് സി.ഐയായും ഏറെക്കാലം പാനൂരിനൊപ്പം ചേർന്ന് നടന്ന ഇപ്പോൾ താനൂർ ഡിവൈഎസ്പിയായി പ്രവർത്തിക്കുന്ന വി.വി ബെന്നി സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.

ഗ്രാവിറ്റി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജേഷ് (വി.ജെ) കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ രാജേന്ദ്രൻ തായാട്ട്, ഓസ്കാർ മനോജ്, പാനൂർ യൂ പി സ്കൂൾ അധ്യാപകൻ രൂപേഷ്, അനിൽ സി.ഡിറ്റ് എന്നിവർ വേഷമിടുന്നുണ്ട്.

പീറ്റർ സാജൻ എഡിറ്റിംഗും, പവി കോയ്യോട് ആർട്ടും, ജയജീവൻ മേക്കപ്പും നിർവഹിച്ചു. പാനൂരിലെ യുവാക്കളുടെ സംരംഭം എന്നതുകൊണ്ട് തന്നെ ജാതിമത രാഷ്ട്രീയ ഭേദമന്യേ നല്ല തിരക്കാണ് ടിക്കറ്റ് വിൽപ്പനയിലും ഉള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128402/panoor-will-be-screened-on-saturday-with-thought-provoking-glimpsesthe-show-will-be-held-at-sumangali-auditorium-on-saturday-and-sunday)