---
title: "#arrest|വളയത്ത് വീട്ടിൽ കയറി നഗ്നതാ പ്രദർശനം ; കണ്ണൂരിലെ  ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ കടവത്തൂർ സ്വദേശി അറസ്റ്റിൽ"
english_title: "#Nudity show entering the# house in the ring;A native of# Kadavathur, a #teacher of #Girls# Higher Secondary #School, was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128395/nudity-show-entering-the-house-in-the-ringa-native-of-kadavathur-a-teacher-of-girls-higher-secondary-school-was-arrested"
published_at: "2023-07-07T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a840a1476f2_051a6594-9860-48d0-b529-b803e176c464.jpg"
keywords: []
---

# #arrest|വളയത്ത് വീട്ടിൽ കയറി നഗ്നതാ പ്രദർശനം ; കണ്ണൂരിലെ  ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ കടവത്തൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കടവത്തൂർ : **വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ .

## Article Content

**കടവത്തൂർ : **വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ .

കണ്ണൂർ സിറ്റിയിലെ ദീനുൽ ഇസ്ല്ലാം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ കടവത്തൂർ കുറൂള്ളിക്കാവിനടുത്തെ ഇയ്യച്ചേരി മുഹമ്മദ് ഖലീൽ (52) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പകലാണ് വളയം കുറ്റിക്കാട്ടിലെ റോഡരികിലെ ഒരു വീട്ടിലേക്ക് ഇയാൾ ബൈക്ക് ഓടിച്ച് എത്തിയത്. വീട്ടമ്മയും മകന്റെ ഭാര്യ യുവതിയുമാണ് ഇവിടെ ഉണ്ടായിരുന്നത്. ചെടി ആവശ്യപ്പെട്ട് ബൈക്ക് നിർത്തി ഇറങ്ങിയ ശേഷം ഇയാൾ അടുക്കള ഭാഗത്തേക്ക് പോകുകയായിരുന്നു.

എങ്ങോട്ടാണ് പോകുന്നതെന്നത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ഇയാൾ ഉടുപ്പ് മാറ്റി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഇയാൾ ഹെൽമെറ്റും മഴക്കോട്ടും ധരിച്ചിരുന്നു. സത്രീകൾ ബഹളം വെച്ചപ്പോൾ ഇയാൾ കടന്ന് കളയുകയായിരുന്നു.

ഇതിനിടയിൽ ഇയാളുടെയും മോട്ടോർ ബൈക്കിന്റെയും ഫോട്ടോ യുവതി പകർത്തുകയും വളയം പോലീസിൽ പരാതിയോടൊപ്പം ഈ ദൃശ്യങ്ങളും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ തിരിച്ചറിഞ്ഞ പൊലീസ് വിളിച്ചു വരുത്തി.

ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എത്ര പണം വേണമെങ്കിലും നൽകാമെന്നും, കേസിൽ നിന്ന് ഒഴിവാക്കിത്തരാമൊയെന്നും അധ്യാപകൻ ചോദിച്ചതായി പരാതിക്കാരി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. തങ്ങൾ പരാതിയിൽ ഉറച്ചു നിൽക്കുന്നതായും പരാതിക്കാരി വ്യക്തമാക്കി. ഇയാൾ മുതിർന്ന പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകനായതും പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128395/nudity-show-entering-the-house-in-the-ringa-native-of-kadavathur-a-teacher-of-girls-higher-secondary-school-was-arrested)