---
title: "#kappaact|പാനൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് കാപ്പ നിയമ പ്രകാരം നോട്ടീസ് നൽകി."
english_title: "#Panoor  #notices #issued #BJP #workers under #KappaAct"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128297/in-panur-notices-were-issued-to-bjp-workers-under-kappa-act"
published_at: "2023-07-07T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7e5018653d_Untitled-1_copy.jpg"
keywords: []
---

# #kappaact|പാനൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് കാപ്പ നിയമ പ്രകാരം നോട്ടീസ് നൽകി.

> **Lead Summary:** **പാനൂർ :** പന്ന്യന്നൂർ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളെ മുൻനിർത്തി രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പാനൂർ സി.ഐ എം.പി ആസാദ് കാപ്പ നിയമപ്രകാരമുള്ള നോട്ടീസ് നൽകി.

## Article Content

**പാനൂർ :** പന്ന്യന്നൂർ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളെ മുൻനിർത്തി രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പാനൂർ സി.ഐ എം.പി ആസാദ് കാപ്പ നിയമപ്രകാരമുള്ള നോട്ടീസ് നൽകി.

പാനൂർ മേലെ പൂക്കോത്തെ കൊമ്മേരിൻ്റവിട വി. ഷിൽജിത്ത്, പന്ന്യന്നൂർ ചിത്രപൊയിൽ പി.കെ അനിൽകുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ക്ഷേത്രോത്സവത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്, വീടാക്രമിച്ച കേസ്, വാഹനങ്ങൾ തകർത്ത കേസ് എന്നിങ്ങനെ ഇരുവർക്കുമെതിരെ ഒട്ടേറെ കേസുകളുണ്ട്.

ഇതേ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയത്. കാപ്പ ചുമത്താതിരിക്കാനുള്ള കാരണങ്ങൾ ബോധിപ്പിച്ചാൽ മാത്രമെ നടപടിയിൽ നിന്നുമൊഴിവാകാനാകൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128297/in-panur-notices-were-issued-to-bjp-workers-under-kappa-act)