---
title: "#sinan|പ്രാർത്ഥനകൾ വിഫലം  ; ചെറുപ്പറമ്പ്  പുഴയിൽ കാണാതായ സിനാൻ്റെ മൃതദേഹം കണ്ടെത്തി."
english_title: "Prayers fail#Missing #Sinan's body was found in the #river."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128267/prayers-failmissing-sinans-body-was-found-in-the-river"
published_at: "2023-07-07T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7d10285d76_Untitled-8_copy.jpg"
keywords: []
---

# #sinan|പ്രാർത്ഥനകൾ വിഫലം  ; ചെറുപ്പറമ്പ്  പുഴയിൽ കാണാതായ സിനാൻ്റെ മൃതദേഹം കണ്ടെത്തി.

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാൻ്റെ മൃതദേഹവും കണ്ടെത്തി.

## Article Content

**പാനൂർ : **പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാൻ്റെ മൃതദേഹവും കണ്ടെത്തി.

തിരച്ചിൽ ഊർജ്ജിതമാക്കി നടക്കവെ കുപ്പിയാടുനിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിരെ തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും, മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.

പുഴയിൽ കുളിക്കാ നിറങ്ങിയ 5 വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ മുഹമ്മദ് ഷഫാദിനെ കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തി ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിനാൻ ഈ വർഷം പ്ലസ് ടു പഠനം കഴിഞ്ഞ് തുടർ പഠനത്തിന് ഒരുങ്ങുകയായിരുന്നു. കെ.പി.മോഹനൻ എം.എൽ.എ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത, വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128267/prayers-failmissing-sinans-body-was-found-in-the-river)