---
title: " #Collector|അപകടകരമായ മരങ്ങൾ  മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണമെന്നും, കർശന നടപടി സ്വീകരിക്കാമെന്നും ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ  "
english_title: "#District #Collector S. Chandrasekhar said that #panchayats should use the #power to cut #dangerous# trees and take# strict #action."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128225/district-collector-s-chandrasekhar-said-that-panchayats-should-use-the-power-to-cut-dangerous-trees-and-take-strict-action"
published_at: "2023-07-07T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7b69846732_Untitled-5_copy.jpg"
keywords: []
---

#  #Collector|അപകടകരമായ മരങ്ങൾ  മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണമെന്നും, കർശന നടപടി സ്വീകരിക്കാമെന്നും ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ  

> **Lead Summary:** **കണ്ണൂർ: **മഴ കനത്ത സാഹചര്യത്തിൽ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.

## Article Content

**കണ്ണൂർ: **മഴ കനത്ത സാഹചര്യത്തിൽ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.

ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടർക്ക് നിർദേശം നൽകി. വിവിധ വകുപ്പുകളും അവയ്ക്ക് കീഴിലെ അപകടകരമായ മരം മുറിക്കാൻ നടപടി സ്വീകരിക്കണം.

മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ വേഗത്തിൽ സമർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ദേശീയ പാതയിൽ സർവീസ് റോഡുകൾ തകർന്നിടത്ത് താൽക്കാലികമായ അറ്റകുറ്റപണി നടന്നുവരുന്നതായി നിർമ്മാണ കമ്പനികൾ അറിയിച്ചു.

ദേശീയ പാതയിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെള്ളം പരിശോധിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.

ഓവുചാലുകൾ വൃത്തിയാക്കി എന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. എ ഡി എം കെ കെ ദിവാകരൻ, വിവിധ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128225/district-collector-s-chandrasekhar-said-that-panchayats-should-use-the-power-to-cut-dangerous-trees-and-take-strict-action)