---
title: "# Shafaad|ഷഫാദിന് വിട നൽകാനൊരുങ്ങി എൻ എ എം കോളേജ് ; മൃതദേഹം 12.30ന് കോളേജിലെത്തിക്കും"
english_title: "NAM College prepares to bid farewell to Shafaad;The body will be brought to the college at 12.30"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128197/nam-college-prepares-to-bid-farewell-to-shafaadthe-body-will-be-brought-to-the-college-at-1230"
published_at: "2023-07-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7a93198d74_Untitled-3_copy.jpg"
keywords: []
---

# # Shafaad|ഷഫാദിന് വിട നൽകാനൊരുങ്ങി എൻ എ എം കോളേജ് ; മൃതദേഹം 12.30ന് കോളേജിലെത്തിക്കും

> **Lead Summary:** **കല്ലിക്കണ്ടി:**(**www.panoornews.in) **പ്രിയ കൂട്ടുകാരൻ ജാതിക്കൂട്ടത്തെ മുഹമ്മദ് ഷഫാദിന് യാത്രാമൊഴി നൽകാൻ കല്ലിക്കണ്ടി എൻ എ എം കോളേജൊരുങ്ങി. തലശേരി ജനറലാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം 12.30ന് മൃതദേഹം കോളേജങ്കണത്തിൽ പൊതുദർശനത്തിന് വെക്കും.

## Article Content

**കല്ലിക്കണ്ടി:**(**www.panoornews.in) **പ്രിയ കൂട്ടുകാരൻ ജാതിക്കൂട്ടത്തെ മുഹമ്മദ് ഷഫാദിന് യാത്രാമൊഴി നൽകാൻ കല്ലിക്കണ്ടി എൻ എ എം കോളേജൊരുങ്ങി. തലശേരി ജനറലാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം 12.30ന് മൃതദേഹം കോളേജങ്കണത്തിൽ പൊതുദർശനത്തിന് വെക്കും.

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കോളേജിനവധിയാണെങ്കിലും പ്രിയ കൂട്ടുകാരനെ ഒരു നോക്കു കാണാൻ കോളേജിലേക്ക് നിരവധി വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും എത്തുകയാണ്.

എം എസ് എഫ് മീഡിയ വിഭാഗം കൺവീനറായിരുന്ന ഷഫാദ് ഏവർക്കും പ്രിയങ്കരനായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോളേജിൽ നടന്ന നാക് വിസിറ്റ് ഒരുക്കങ്ങളിൽ സജീവമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128197/nam-college-prepares-to-bid-farewell-to-shafaadthe-body-will-be-brought-to-the-college-at-1230)