---
title: "#accident |സിനാന് വേണ്ടി പ്രാർത്ഥനയോടെ ചെറുപ്പറമ്പ് ; പുഴയിൽ തിരച്ചിൽ പുന:രാരംഭിച്ചു"
english_title: "Young Ramp with a prayer for Sinan;The search has resumed in the river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128137/young-ramp-with-a-prayer-for-sinanthe-search-has-resumed-in-the-river"
published_at: "2023-07-07T08:30:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7802a6d753_Untitled-1_copy.jpg"
keywords: []
---

# #accident |സിനാന് വേണ്ടി പ്രാർത്ഥനയോടെ ചെറുപ്പറമ്പ് ; പുഴയിൽ തിരച്ചിൽ പുന:രാരംഭിച്ചു

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാനെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കി. രാവിലെ മുതൽ തന്നെ തിരച്ചിൽ പുനരാരംഭിച്ചു.

## Article Content

**പാനൂർ : **പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാനെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കി. രാവിലെ മുതൽ തന്നെ തിരച്ചിൽ പുനരാരംഭിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ട് മണിരെ തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും, മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. പുഴയിൽ കുളിക്കാ നിറങ്ങിയ 5 വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരു.

നാട്ടുകാർ മുഹമ്മദ് ഷഫാദിനെ കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തി ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻ എ എം കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഷഫാദ് കോളേജിൽ ഈയിടെ നടന്ന നാക് വിസിറ്റ് ഒരുക്കങ്ങളിൽ സജീവമായിരുന്നു.

സിനാൻ ഈ വർഷം പ്ലസ് ടു പഠനം കഴിഞ്ഞ് തുടർ പഠനത്തിന് ഒരുങ്ങുകയായിരുന്നു. കെ.പി.മോഹനൻ എം.എൽ.എ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത, വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128137/young-ramp-with-a-prayer-for-sinanthe-search-has-resumed-in-the-river)