---
title: "#dead|പള്ളിയിൽ വാങ്ക് വിളി കേട്ടില്ല ;  പാനൂരിലെ പള്ളിയിൽ ഉറങ്ങികിടന്ന യുവ ഇമാം മരിച്ച നിലയിൽ"
english_title: "I did not hear the wank call in the church;Young imam found dead in mosque in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128101/i-did-not-hear-the-wank-call-in-the-churchyoung-imam-found-dead-in-mosque-in-panur"
published_at: "2023-07-06T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6fbf3375ac_Untitled-1_copy.jpg"
keywords: []
---

# #dead|പള്ളിയിൽ വാങ്ക് വിളി കേട്ടില്ല ;  പാനൂരിലെ പള്ളിയിൽ ഉറങ്ങികിടന്ന യുവ ഇമാം മരിച്ച നിലയിൽ

> **Lead Summary:** **പാനൂർ : **പാനൂരിൽ ഒരു നാടിനെയാകാ ദു:ഖത്തിലാഴ്ത്തി ഇരുപത്തി ഏഴുകാരനായ പള്ളിഇമാമിന്റെ ആകസ്മിക മരണം. ഇന്ന് പുലർച്ചെ പള്ളിയിൽ നിന്ന് വാങ്ക് വിളി കേൾക്കാതായി. തുർന്ന് കൂടെയുള്ളവർ എത്തി നോക്കിയപ്പോൾ ഉറങ്ങികിടന്ന യുവ ഇമാം മരിച്ച നിലയിലാണ് കണ്ടത്.

## Article Content

**പാനൂർ : **പാനൂരിൽ ഒരു നാടിനെയാകാ ദു:ഖത്തിലാഴ്ത്തി ഇരുപത്തി ഏഴുകാരനായ പള്ളിഇമാമിന്റെ ആകസ്മിക മരണം. ഇന്ന് പുലർച്ചെ പള്ളിയിൽ നിന്ന് വാങ്ക് വിളി കേൾക്കാതായി. തുർന്ന് കൂടെയുള്ളവർ എത്തി നോക്കിയപ്പോൾ ഉറങ്ങികിടന്ന യുവ ഇമാം മരിച്ച നിലയിലാണ് കണ്ടത്.

പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശിയായ ഉവൈസ് ജൗഹരി (27)യുടെ താണ് ഒരു നാടിനെയാകെ വേദനിപ്പിക്കുന്ന മരണം. കണ്ണൂർ ജില്ലയിലെ പാനൂരിൽ സേവനം അനുഷ്ഠിക്കുന്ന പള്ളിയിൽ ഉറങ്ങുന്നതിനിടെ യായിരുന്നു മരണം സംഭവിച്ചത്.

കഴിഞ്ഞ ഒന്നര മാസം മുമ്പാണ് ഉവൈസ് ജൗഹരിയുടെ വിവാഹം കഴിഞ്ഞത്. ഇന്നലെ രാത്രിയും വീട്ടിലേക്ക് വീഡിയൊ കോളിൽ വിളിച്ച് വീട്ടുകാരുമായി സുഖ വിവരങ്ങൾ അന്വേഷിച്ചുവത്രെ. ആനക്കര അബ്ദുൽ ഹമീദ് അൻവരിയുടെ മകനാണ്.

പാലക്കാട് ജില്ലയിലെ ആനക്കര യുണിറ്റ് പ്രസിഡൻ്റ് ആയി പ്രവർത്തിച്ചു വരികയാണ്. എസ് വൈ എസ് തൃത്താല സോണിൽ അംഗത്വം എടുത്തവരുടെ ഒത്തിരിപ്പ് എന്ന ആത്മീയ സംഗമം നൂറ് ശതമാനം പൂർത്തിയായപ്പോൾ അതിന് പിന്നിൽ ഉവൈസ് ജൗഹരിയും ഉണ്ടായിരുന്നു.

ഈ വരുന്ന 9 ന് ഞായറാഴ്ച ഒറ്റപ്പാലത്ത് വെച്ച് നടക്കാനിരിക്കുന്ന ആദർശ പഠന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ നേരത്തെ പേര് രജിസ്റ്റർ ചെയ്തിരുന്നതായി വാട്സാപ്പിൽ ഏറ്റവും അവസാനമായി ഇട്ട സ്റ്റാറ്റസ് പറയുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് ചേക്കോട് ജുമുഅഃ മസ്ജിൽ ഖബറടക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128101/i-did-not-hear-the-wank-call-in-the-churchyoung-imam-found-dead-in-mosque-in-panur)