---
title: "#panoor |ഷഫാദിന്റെ മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ; ഫിനാനായി രാത്രി വൈകിയും  തിരച്ചിൽ"
english_title: "#Shavad's body to# Thalassery #District Hospital# Mortuary etc.;The search continues into the night for Finan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128088/shavads-body-to-thalassery-district-hospital-mortuary-etcthe-search-continues-into-the-night-for-finan"
published_at: "2023-07-06T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6f2d16a361_Untitled-1_copy.jpg"
keywords: []
---

# #panoor |ഷഫാദിന്റെ മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ; ഫിനാനായി രാത്രി വൈകിയും  തിരച്ചിൽ

> **Lead Summary:** **പാനൂർ :** ചിറ്റാരിത്തോടിലുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച കക്കോട്ട് വയലിലുള്ള ഷഫാദിൻ്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ സിനാൻ ന് വേണ്ടി പുഴയിൽ തിരച്ചിൽ തുടരുകയാണ്.

## Article Content

**പാനൂർ :** ചിറ്റാരിത്തോടിലുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച കക്കോട്ട് വയലിലുള്ള ഷഫാദിൻ്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ സിനാൻ ന് വേണ്ടി പുഴയിൽ തിരച്ചിൽ തുടരുകയാണ്.

അതീവ ഗുരുതരാവസ്ഥയിലാൽ പാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഷഫാദിനെ എത്തിച്ചത്. മരണം നേരത്തെ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം തലശേരിയിലേക്ക് മാറ്റിയത്.

കാണാതായ സിനാന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ടെങ്കിലും പുഴയിൽ ഇരുട്ടായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ടോർച്ച് ലൈറ്റ് ഉപയോഗിച്ചാണ് നേരത്തെ രക്ഷാപ്രവർത്തനം നടത്തിയത് .

ഇപ്പോൾ ഫയർഫോഴ്‌സ് സെർച്ച് ലൈറ്റ് തെളിയിച്ചിട്ടുണ്ട്. പാനൂരിനടുത്ത് ചെറുപറമ്പ് ചിറ്റാരിത്തോടിൽ കുളിക്കാനെത്തിയ 5 യുവാക്കളിൽ രണ്ടു പേരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോർസും ചേർന്നാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്.

ഇന്ന് സന്ധ്യയോടുകൂടിയാണ് അപകടം. തായോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. നാദാപുരം ദുരന്ത നിവാരണ സേനയും വാണിമേൽ പാക്കോയിലെ മുങ്ങൽ വിദഗ്ക്തരും ചെറുപറമ്പിലെത്തി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാതിക്കൂട്ടം ജുമാ മസ്ജിദ് സമീപത്ത്‌ പുഴയിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128088/shavads-body-to-thalassery-district-hospital-mortuary-etcthe-search-continues-into-the-night-for-finan)