---
title: " #died|ഒരുജീവൻ പൊലിഞ്ഞു;  പുഴയിൽ നിന്ന് രക്ഷിച്ച സഹാബ് മരിച്ചു ; ചിറ്റാരിത്തൊട്ടിൽ തിരച്ചിൽ സിനാനായി തുടരുന്നു "
english_title: "#A life lost;The Sahab who was rescued from the river# died;The search #continues in #Chitarithott"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128072/a-life-lostthe-sahab-who-was-rescued-from-the-river-diedthe-search-continues-in-chitarithott"
published_at: "2023-07-06T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6e37ac7750_Untitled-1_copy.jpg"
keywords: []
---

#  #died|ഒരുജീവൻ പൊലിഞ്ഞു;  പുഴയിൽ നിന്ന് രക്ഷിച്ച സഹാബ് മരിച്ചു ; ചിറ്റാരിത്തൊട്ടിൽ തിരച്ചിൽ സിനാനായി തുടരുന്നു 

> **Lead Summary:** **പാനൂർ** **: **കാലവർഷ: ി പൊലിഞ്ഞു. പുഴയിൽ ഒഴുക്കിൽപ്പെട്ട സഹാബ് മരിച്ചു . സിനാനായി ചിറ്റാരിത്തൊട്ടിൽ തിരച്ചിൽ തുടരുന്നു . ചിറ്റാരിത്തൊട്ടിലുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരിൽ രക്ഷപെടുത്തിയ കക്കോട്ട് വയലിലുള്ള സഹാബ് മരിച്ചു.

## Article Content

**പാനൂർ** **: **കാലവർഷ: ി പൊലിഞ്ഞു. പുഴയിൽ ഒഴുക്കിൽപ്പെട്ട സഹാബ് മരിച്ചു . സിനാനായി ചിറ്റാരിത്തൊട്ടിൽ തിരച്ചിൽ തുടരുന്നു . ചിറ്റാരിത്തൊട്ടിലുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരിൽ രക്ഷപെടുത്തിയ കക്കോട്ട് വയലിലുള്ള സഹാബ് മരിച്ചു.

കാണാതായ സിനാൻ (19) ന് വേണ്ടി പുഴയിൽ തിരച്ചിൽ തുടരുകയാണ്. അതീവ ഗുരുതരാവസ്ഥയിലെന്ന് കരുതി പാനൂർ കമ്മ്യൂണിറ്റിൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ടെങ്കിലും പുഴയിൽ ഇരുട്ടായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. ടോർച്ച് ലൈറ്റ് ഉപയോഗിച്ചാണ് നേരത്തെ രക്ഷാപ്രവർത്തനം നടത്തിയത് . ഇപ്പോൾ ഫയർഫോഴ്‌സ് സെർച്ച് ലൈറ്റ് തെളിയിച്ചിട്ടുണ്ട്. പാനൂരിനടുത്ത് ചെറുപറമ്പ് ചിറ്റാരിത്തോട്ടിലാണ് രണ്ടു യുവാക്കൾ പുഴയിൽ ഒഴുക്കിൽപ്പെട്ടത്.

നാട്ടുകാരും ഫയർഫോർസും ചേർന്നാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. ഇന്ന് സന്ധ്യയോടുകൂടിയാണ് അപകടം. തായോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്.

നാദാപുരം ദുരന്ത നിവാരണ സേനയും വാണിമേൽ പാക്കോയിലെ മുങ്ങൽ വിദഗ്ക്തരും ചെറുപറമ്പിലെത്തി തിരച്ചിൽ ആരംഭിച്ചു. കുളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാതിക്കൂട്ടം ജുമാ മസ്ജിദ് സമീപത്ത്‌പുഴയിലാണ് തിരച്ചിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128072/a-life-lostthe-sahab-who-was-rescued-from-the-river-diedthe-search-continues-in-chitarithott)