---
title: "ചിറ്റാരിപറമ്പ് പുഴയിലെ അപകടം; അപകടത്തിൽപ്പെട്ട രണ്ടുപേരിൽ ഒരാളെ രക്ഷപ്പെടുത്തി "
english_title: "Accident in Chitariparam River;One of the two victims was rescued"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/128059/accident-in-chitariparam-riverone-of-the-two-victims-was-rescued"
published_at: "2023-07-06T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6dd158e009_Untitled-1_copy.jpg"
keywords: []
---

# ചിറ്റാരിപറമ്പ് പുഴയിലെ അപകടം; അപകടത്തിൽപ്പെട്ട രണ്ടുപേരിൽ ഒരാളെ രക്ഷപ്പെടുത്തി 

> **Lead Summary:** കല്ലികണ്ടി :** **ചിറ്റാരിത്തൊട്ടിലുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരിൽ ഒരാളെ രക്ഷപെടുത്തി. ഇയാളുടെ നില അതീവ ഗുരുതരാവസ്ഥയിൽ . ഫയർഫോഴ്‌സ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കക്കോട്ട് വയലിലുള്ള ഷവാസ് , ഫിനാൻ എന്നിവരാണ് അപകടത്തിൽ പെട്ടത്.

## Article Content

കല്ലികണ്ടി :** **ചിറ്റാരിത്തൊട്ടിലുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരിൽ ഒരാളെ രക്ഷപെടുത്തി. ഇയാളുടെ നില അതീവ ഗുരുതരാവസ്ഥയിൽ . ഫയർഫോഴ്‌സ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കക്കോട്ട് വയലിലുള്ള ഷവാസ് , ഫിനാൻ എന്നിവരാണ് അപകടത്തിൽ പെട്ടത്.

ഷവാസിനെയാണ് കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ടെങ്കിലും പുഴയിൽ ഇരുട്ടായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. ടോർച്ച് ലൈറ്റ് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത് .

ഇപ്പോൾ ഫയർഫോഴ്‌സ് സെർച്ച് ലൈറ്റ് തെളിയിച്ചിട്ടുണ്ട്. പാനൂരിനടുത്ത് ചെറുപറമ്പ് ചിറ്റാരിത്തോട്ടിലാണ് രണ്ടു യുവാക്കൾ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോർസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ന് സന്ധ്യയോടുകൂടിയാണ് അപകടം

. തായോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. നാദാപുരം ദുരന്ത നിവാരണ സേനയും വാണിമേൽ പാക്കോയിലെ മുങ്ങൽ വിദഗ്ക്തരും ചെറുപറമ്പിലെത്തി തിരച്ചിൽ ആരംഭിച്ചു. കുളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാതിക്കൂട്ടം ജുമാ മസ്ജിദ് സമീപത്ത്‌പുഴയിലാണ് തിരച്ചിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/128059/accident-in-chitariparam-riverone-of-the-two-victims-was-rescued)