---
title: "#Jagannath temple |തലശേരിയിലുടനീളം വെള്ളക്കെട്ട് ; ജഗന്നാഥ് ക്ഷേത്ര പരിസരം വെള്ളത്തിൽ മുങ്ങി"
english_title: "#Vellakattu across #Thalassery;#Jagannath temple premises submerged in #water"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127909/vellakattu-across-thalasseryjagannath-temple-premises-submerged-in-water"
published_at: "2023-07-06T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a66324ee2e2_Untitled-4_copy.jpg"
keywords: []
---

# #Jagannath temple |തലശേരിയിലുടനീളം വെള്ളക്കെട്ട് ; ജഗന്നാഥ് ക്ഷേത്ര പരിസരം വെള്ളത്തിൽ മുങ്ങി

> **Lead Summary:** ** തലശേരി: ** തലശേരി നാരങ്ങാപ്പുറം, മഞ്ഞോടി, കണ്ണിച്ചിറ, കുയ്യാലി, ടി.സി മുക്ക്, ജഗന്നാഥ ക്ഷേത്രപരിസരം, കൊമ്മൽവയൽ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. നാരങ്ങാപ്പുറത്ത് ചില കടകളിൽ വെള്ളം കയറി.

## Article Content

** തലശേരി: ** തലശേരി നാരങ്ങാപ്പുറം, മഞ്ഞോടി, കണ്ണിച്ചിറ, കുയ്യാലി, ടി.സി മുക്ക്, ജഗന്നാഥ ക്ഷേത്രപരിസരം, കൊമ്മൽവയൽ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. നാരങ്ങാപ്പുറത്ത് ചില കടകളിൽ വെള്ളം കയറി.

ജഗന്നാഥ ക്ഷേത്രപരിസരം പൂർണമായും വെള്ളക്കെട്ടിലമർന്നു. ഇവിടെ റോഡ് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. വെളളം ഉയർന്നതോടെ കൊമ്മൽ വയൽ പരിസരങ്ങളിൽ .ആളുകളെ മാറ്റി പാർപ്പിക്കുന്നുണ്ട്.

റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.മഴ ശക്തമായി തുടരുന്നതിനാൽ വെള്ളക്കെട്ട് ഉയരാനുള്ള സാധ്യതയും തള്ളി കളയാനാകില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127909/vellakattu-across-thalasseryjagannath-temple-premises-submerged-in-water)