---
title: "#nadapuram|നാദാപുരത്ത് റോഡിൽ പൊട്ടിവീണ വൈദ്യതലൈനിൽ കുടുങ്ങിയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു."
english_title: "#A passenger# trapped in a# broken Vaidyathalin on the road in #Nadapuram had a #miraculous escape."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127883/a-passenger-trapped-in-a-broken-vaidyathalin-on-the-road-in-nadapuram-had-a-miraculous-escape"
published_at: "2023-07-06T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6508200444_64a6491dec1f0_pramod.jpg"
keywords: []
---

# #nadapuram|നാദാപുരത്ത് റോഡിൽ പൊട്ടിവീണ വൈദ്യതലൈനിൽ കുടുങ്ങിയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

> **Lead Summary:** **നാദാപുരം:** **** നാദാപുരം അരൂർ കല്ലുമ്പുറത്തെ ചരപ്പറമ്പത്ത് പ്രമോദ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ ജോലിക്കുപോകുന്നതിനിടയിൽ അരൂർ കോട്ട് മുക്കിനടുത്തുനിന്ന് വൈദ്യതലൈൻ പൊട്ടിവീണതിനെതുടർന്ന് ഷോക്കേറ്റത്.

## Article Content

**നാദാപുരം:** **** നാദാപുരം അരൂർ കല്ലുമ്പുറത്തെ ചരപ്പറമ്പത്ത് പ്രമോദ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ ജോലിക്കുപോകുന്നതിനിടയിൽ അരൂർ കോട്ട് മുക്കിനടുത്തുനിന്ന് വൈദ്യതലൈൻ പൊട്ടിവീണതിനെതുടർന്ന് ഷോക്കേറ്റത്.

പൊട്ടി വീണ വൈദ്യുതക്കമ്പിയിൽ കുടുങ്ങിയ പ്രമോദ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ 6:45 -ന് കല്ലാച്ചിയിലെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയിലാണ് സംഭവം.

ബൈക്കിൽ പോകുമ്പോൾ വൈദ്യതലൈൻ പൊട്ടി തലയിലേക്ക് വീഴുകയും ലൈനിൽ കുടുങ്ങി തെറിച്ച് വീഴുകയുമായിരുന്നു. ഷോക്കേറ്റതിനാൽ അല്പസമയം ഒന്നും മനസ്സിലാകാതെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടക്കുകയായിരുന്നു.

തെറിച്ചു വീഴുന്നതിനിടയിൽ ശരീരത്തിൽ നിന്ന് ലൈൻ വേർപെട്ടതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് പ്രമോദ് പറഞ്ഞു. പിന്നീട് അടുത്തുള്ള കടയിലെ ഒരാളാണ് പരിസരവാസികളെ വിവരമറിയിച്ചത്.

കെ. എസ്. ഇ. ബി. യിൽ അറിയിച്ച് ലൈൻ റോഡിൽനിന്ന് മാറ്റുകയായിരുന്നു. പ്രമോദിന്റെ കൈക്ക് പൊള്ളാലേൽക്കുകയും വീഴ്ചയിൽ ചെറിയ പരിക്ക്പറ്റുകയും ചെയ്തിട്ടുണ്ട്. കെ. എസ്. ഇ. ബി അധികൃതർ പ്രമോദിനെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127883/a-passenger-trapped-in-a-broken-vaidyathalin-on-the-road-in-nadapuram-had-a-miraculous-escape)