---
title: "#vatakara|വടകരയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി"
english_title: "The search for the# youth who got swept away in #Vadakara has #started #yesterday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127872/the-search-for-the-youth-who-got-swept-away-in-vadakara-has-started-yesterday"
published_at: "2023-07-06T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a64c9a4ba12_download_(1).jpg"
keywords: []
---

# #vatakara|വടകരയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി

> **Lead Summary:** **വടകര**: വടകരയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. രാവിലെ 7 :00 മണിമുതലാണ് വീണ്ടും തെരച്ചിൽ തുടങ്ങിയത് . ഏറാമല കൊമ്മിണേരി പാലത്തിൽ ഇന്നലെ വൈകുന്നേരം ആണ് കനാലിലേക്ക് വീണത്.

## Article Content

**വടകര**: വടകരയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. രാവിലെ 7 :00 മണിമുതലാണ് വീണ്ടും തെരച്ചിൽ തുടങ്ങിയത് . ഏറാമല കൊമ്മിണേരി പാലത്തിൽ ഇന്നലെ വൈകുന്നേരം ആണ് കനാലിലേക്ക് വീണത്.

പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്നിരക്ഷാസേനയും ഇന്നലെ രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല . തുടർന്നാണ് ഇന്ന് വീണ്ടും തെരച്ചിൽ ആരംഭിച്ചത് .

വടകര ഫയർ സ്റ്റേഷൻ ഓഫീസർ മനോജ്, എടച്ചേരി എസ് ഐ കിരൺ വി കെ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ കനാലിൽ നിന്നും മീൻ പിടിക്കുന്നതിന് മുന്നോടിയായി പായൽ നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഒപ്പം ഉണ്ടായ സുഹൃത്തുക്കൾരക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജീഷ് അപകടത്തിൽ പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127872/the-search-for-the-youth-who-got-swept-away-in-vadakara-has-started-yesterday)