---
title: "#garbage|പൊതുസ്ഥലങ്ങളിൽ  മാലിന്യം തള്ളി ; വീട്ടുകാരന്  അര ലക്ഷം   പിഴയിട്ട് ഒഞ്ചിയം പഞ്ചായത്ത്‌"
english_title: "Throwing #garbage in public places#Onchiam #Panchayat fined the# householder half a lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127826/throwing-garbage-in-public-placesonchiam-panchayat-fined-the-householder-half-a-lakh"
published_at: "2023-07-06T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a626e53f10b_Untitled-2_copy.jpg"
keywords: []
---

# #garbage|പൊതുസ്ഥലങ്ങളിൽ  മാലിന്യം തള്ളി ; വീട്ടുകാരന്  അര ലക്ഷം   പിഴയിട്ട് ഒഞ്ചിയം പഞ്ചായത്ത്‌

> **Lead Summary:** **വടകര : **പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളി ,വീട്ടുകാരന് അര ലക്ഷം പിഴയിട്ട് ഒഞ്ചിയം പഞ്ചായത്ത്‌ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹ മാലിന്യങ്ങൾ നിക്ഷേപിച്ച വ്യക്തിക്ക് എതിരെ 50000 രൂപ പിഴ ചുമത്തി.

## Article Content

**വടകര : **പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളി ,വീട്ടുകാരന് അര ലക്ഷം പിഴയിട്ട് ഒഞ്ചിയം പഞ്ചായത്ത്‌ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹ മാലിന്യങ്ങൾ നിക്ഷേപിച്ച വ്യക്തിക്ക് എതിരെ 50000 രൂപ പിഴ ചുമത്തി.

വീട്ടിൽ ഉള്ള മാലിന്യങ്ങൾ പലതവണ പൊതുവഴിയിലും, പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുകയായിരുന്നു. ഹൈകോടതിയുടെ ഉത്തരവ് പ്രകാരവും ഒഞ്ചിയം ഗ്രാമപഞ്ചായത്ത്‌ അംഗീകരിച്ച ബൈലോ പ്രകാരവുമാണ് നടപടി.

ഖര ദ്രവ മാലിന്യങ്ങൾ നിക്ഷേപിച്ച ഒഞ്ചിയത്തെ താഴെ കുഞ്ഞിപ്പുരയിലെ ടി പി വിനീഷിനെതിരെയാണ് നടപടിയെടുത്തത്. ഇത്തരക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒഞ്ചിയംഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം. പി.രജുലാൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127826/throwing-garbage-in-public-placesonchiam-panchayat-fined-the-householder-half-a-lakh)